മുംബൈ: രാജ്യത്തെ ഹിന്ദു, മുസ്ലിം ജനതയ്ക്കുള്ളില്‍ വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ പ്രസംഗം നടത്തിയ എഐഎംഐഎം നേതാവും മുന്‍ എംഎല്‍എയുമായ വാരിസ് പത്താന് ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസിന്റെ മറുപടി. ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഉള്ളതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ ഇവിടെ സുരക്ഷിതരായും സ്വാതന്ത്യത്തോടെ ഒത്തൊരുമിച്ച് കഴിയുന്നതെന്നും ഫട്നാവിസ് അറിയിച്ചു.
നാഗ്പൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. കലാബുരാഗിയില്‍ ഹിന്ദുക്കള്‍ക്കെതിരെയാണ് വാരിസ് പത്താന് പ്രസംഗം നടത്തിയത്. മുസ്ലിങ്ങള്‍ ഒത്തുചേര്‍ന്നാല്‍ രാജ്യത്ത് പല പ്രത്യാഘാതങ്ങളും ഉണ്ടാകുമെന്ന വിദ്വേഷ പ്രസംഗമാണ് പത്താന് നടത്തിയത്.
അതേസമയം വാരിസ് പത്താന് നടത്തിയ പ്രസ്താവനയെ അപലപിക്കുന്നതായും വിഷയത്തില്‍ അദ്ദേഹം മാപ്പു പറയണം. അതിന് അയാള്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വാരിസ് പത്താനെതിരെ നടപടിയെടുക്കണമെന്നും ഫട്നാവിസ് ആവശ്യപ്പെട്ടു. മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് പത്താന് നടത്താന്‍ ആരും ധൈര്യപ്പെടില്ല. ഹിന്ദുക്കള്‍ക്ക് സഹിഷ്ണുതയുണ്ട്, എന്നാല്‍ അതവരുടെ ബലഹീനതയായി കാണരുതെന്നു ഫട്നാവിസ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് വാരിസ് പത്താനെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്ര സ്വദേശിയായ അഭിഭാഷകന് നല്കിയ പരാതിയിലാണ് നടപടി. ഐപിസി സെക്ഷന്‍ 117, 153, 153എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: