കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടിയെത്തുന്ന ‘വണ്‍’ ടീസര്‍ പുറത്ത്. ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. സമകാലിക രാഷ്ട്രിയ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമയില്‍ കേരള മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്.
‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ സന്തോഷ് വിശ്വനാഥാണ് സിനിമയുടെ സംവിധാനം. ഈ വര്‍ഷത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നായ ‘വണ്ണിന്റെ’ പ്രധാന ഭാഗങ്ങള്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. കടയ്ക്കല്‍ ചന്ദ്രന് എന്ന കഥാപാത്രത്തിന് ഏതെങ്കിലും രാഷ്ട്രീയക്കാരനോട് സാമ്യമുണ്ടാകാതിരിക്കാനായി മമ്മൂട്ടിയുടെ രൂപത്തില്‍ അണിയറ പ്രവര്‍ത്തകര്‍ വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. എങ്കിലും മമ്മൂട്ടിയും കഥാപാത്രത്തിന് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി സാദൃശ്യം ഉണ്ടെന്ന തരത്തില്‍ സോഷ്യല്‍മീഡിയില്‍ ചര്‍ച്ചകള്‍ സജീവമാണ്.
ബോബി, സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമ ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറില്‍ ആര്. ശ്രീലക്ഷമിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. വൈദ്യ സോമസുന്ദരമാണ് ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. ജോജു ജോര്‍ജ്, മുരളി ഗോപി, മാത്യു തോമസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സിനിമ മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: