ചേര്‍ത്തല: മരണം വരെ തന്റെ ജോലികളില്‍ സക്രിയനായിരുന്ന പി. പരമേശ്വര്‍ജിയുടെ ജീവിതം ഓരോ പ്രവര്‍ത്തകനും മാതൃകയാക്കണമെന്ന് അദ്ദേഹത്തിന്റെ സന്തത സഹചാരിയും ആര്‍എസ്എസ് പ്രചാരകനുമായ വി. സുരേന്ദ്രന്. മലയാള ബ്രാഹ്മണ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ താമരശേരി ഇല്ലത്ത് നടന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമേശ്വര്‍ജി ഒരു യോഗി ആയിരുന്നെന്നും അദ്ദേഹത്തിന്റെ ജീവിതമാണ് നമുക്കുള്ള സന്ദേശമെന്നും സുരേന്ദ്രന് പറഞ്ഞു. മലയാള ബ്രാഹ്മണ സമാജം ചേര്‍ത്തല പ്രസിഡന്റ് വി. സേതുമാധവശര്മ്മ അദ്ധ്യക്ഷനായി. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന് മുഖ്യപ്രഭാഷണം നടത്തി. ടി.വി. നാരായണശര്‍മ്മ, സുബ്രഹ്മണ്യന് മൂസത്, അഡ്വ. അനില്‍കുമാര്‍, പ്രൊഫ. പരമേശ്വരന് ഇളയത്, എം.സി. വല്സന്, ജാനകീറാം, പ്രതീഷ് എന്നിവര്‍ സംസാരിച്ചു. പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്.
പരമേശ്വര്‍ജി എഴുതിയ വിടവാങ്ങട്ടെ വിടവാങ്ങട്ടെ എന്ന ഗാനം ചടങ്ങില്‍ കേള്‍പ്പിച്ചത് എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, പ്രാന്തപ്രചാരക് പി.ആര്. ഹരികൃഷ്ണകുമാര്‍, ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്. ശശിധരന്, സഹപ്രാന്ത കാര്യവാഹ് എം. രാധാകൃഷ്ണന്, പ്രാന്ത സമ്പര്‍ക്ക് പ്രമുഖ് കെ.ബി. ശ്രീകുമാര്‍, ആര്. സഞ്ജയന്, വി.കെ. വിശ്വനാഥന്, എ.എം. കൃഷ്ണന്, കാ.ഭാ. സുരേന്ദ്രന്, വെള്ളിയാകുളം പരമേശ്വരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: