തിരുവനന്തപുരം: പട്ടിക ജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണക്കെതിരെ എബിവിപി സമരമുഖത്തേക്ക്. കഴിഞ്ഞ ആറുമാസങ്ങളായി കേരളത്തില്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നല്കി വന്നിരുന്ന സ്റ്റൈഫന്റ് സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. വനമേഖലയിലെ ഏക അധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് മാസങ്ങളായി ശമ്പളം മുടങ്ങി കിടക്കുകയാണെന്നും ഇത് അനുവദനീയമല്ലെന്നും എബിവിപി പറഞ്ഞു. ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയിലെ ഗവേഷണ വിഭാഗത്തില്‍ സംവരണ അട്ടിമറി നടന്നിരിക്കുന്നുവെന്നും എബിവിപി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പത്രക്കുറിപ്പ്
ഈ സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയില്‍ എസ്സി/എസ്ടി വിദ്യാര്‍ഥികളോട് കടുത്ത അനീതിയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി നിയമസഭയില്‍ എസ്സി/എസ്ടി സംവരണങ്ങളോട് ഈ സര്‍ക്കാരിന് യോജിപ്പില്ല എന്നു പറഞ്ഞതുകൂടിക്കൂട്ടി ചേര്‍ത്ത് വായിക്കുമ്പോള്‍ ഈ അവഗണനയ്ക്ക് പിന്നില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഒളിച്ചു കടത്തുന്ന ആസൂത്രിത സ്വഭാവം നമുക്ക് മനസ്സിലാകും. എസ്സി/എസ്ടി വിദ്യാര്‍ഥികള്‍ക്കുളള സ്റ്റൈപന്റ് മുടങ്ങിയിട്ട് ആറ് മാസത്തിലേറെയായി.
കഴിഞ്ഞ ജൂലൈ മുതല്‍ യാതൊരുത്തരത്തിലുമുള്ള സാമ്പത്തിക സഹായവും ഈ വിഭാഗക്കാര്‍ക്ക് കൊടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സ്റ്റൈപന്റ് നലല്കുന്നതിനാവിശ്യമായ പണം സര്‍ക്കാര്‍ വകയിരുത്താതതാണ് ഇതിന് കാരണമായി എസ്സി/എസ്ടി ഓഫീസില്‍ അന്വേഷിച്ചവര്‍ക്കുള്ള മറുപടി. അവിടംകൊണ്ടും തീരുന്നില്ല കാര്യങ്ങള്‍ ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മലയാള വിഭാഗത്തിലെ ജവറ പ്രവേശനുമായി ബന്ധപ്പെട്ട് വളരെ വലിയരീതിയിലുള്ള സംവരണ അട്ടിമറിയുടെ വിവരങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. കൂടാതെ 270 ഏക അദ്ധ്യാപക സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത് അതില്‍ 300 ഓളം വരുന്ന അദ്ധ്യാപകര്‍ക്ക് യാതൊരുവിധ ശമ്പളവും നല്കാന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എറണാകുളം മഹാരാജാസ് കോളേജില്‍ എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ഫീസുമായി ബന്ധപ്പെട്ടുണ്ടായിരുന്ന മുഴുവന്‍ ആനുകൂല്യങ്ങളും എടുത്തുകളഞ്ഞു എന്നുമുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട് . അങ്ങനെയെങ്കില്‍ അവിടുത്തെ സാധരണ വിദ്യാര്‍ഥികള്‍ അടയ്ക്കുന്ന അതേ ഫീസ് അടച്ച് എസ്സി/എസ്ടി വിദ്യാര്‍ഥികളും പരീക്ഷ എഴുതേണ്ടതായിവരും.
മുട്ടയും പാലും കൊടുക്കുവാന്‍ വേണ്ടി കടം വാങ്ങിമടുത്ത അദ്ധ്യാപകരുടെയും, എസ്സി/എസ്ടി ഹോസ്റ്റലുകളില്‍ അവഗണിക്കപ്പെട്ടു ജീവിക്കുന്ന പാവം വിദ്യാര്‍ത്ഥികളുടെ കാര്യവും വ്യത്യസ്തമല്ല. എക്കാലവും ഇടതുപക്ഷത്തിന് ഓരം ചേര്‍ന്നുനടക്കാന്‍ കൊതിച്ച ഈ പാവങ്ങളെ സര്‍ക്കാര്‍ ഒരു ദയയുമില്ലാതെ ചവിട്ടിയരച്ചിരിക്കുന്നകാഴ്ചയാണ് നമുക്ക് ഇന്ന് കാണാനാകുന്നത്. സാമ്പത്തികമില്ലാത്തതിനാലാണ് സ്റ്റൈപന്റ് മുടങ്ങിയതെന്നും,ഫീസ് ഇളവുകൊടുക്കാന്‍ പറ്റാത്തതെന്നും പറയുന്ന സര്‍ക്കാരിനോട് ഒന്നു ചോദിച്ചോട്ടെ ഇതിനിടയിലും എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് ഓറിയന്റേഷന്‍ എന്ന പേരില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ക്ലാസ് നടന്നത് മണിക്കൂറുകള്‍ക്ക് ലക്ഷക്കണക്കിന് രൂപ വാങ്ങുന്ന തിരുവനന്തപുരം കഴക്കൂട്ടത്ത് ഒരു ആഢംബര ഹോട്ടലില്വെച്ചല്ലേ? എസ്എഫ്ഐ ചെയര്മാന്മാരെ തിരഞ്ഞുപിടിച്ച് വിദേശത്തേക്കയക്കുന്നത് ഖജനാവില്‍ ഇട്ടുമുടനുള്ള പണം നീക്കിയിരിപ്പുള്ളത് കൊണ്ടല്ലെ? അപ്പോള്‍ പണമല്ല പ്രശ്നം മുകളില്‍ പറഞ്ഞ ആ അജണ്ട തന്നെയാണ്… അത് ഇവിടെ നടപ്പാകാന്‍ പോകുന്നില്ല.
തീര്‍ച്ചയായും നിങ്ങള്‍ തട്ടിയെടുത്ത നീതി ഇവര്ക് തിരിച്ചുകിട്ടുകതന്നെ ചെയ്യും… അത് ഞങ്ങള്‍ നേടിയെടുക്കുക തന്നെചെയ്യും. വിദേശത്തുകറങ്ങാന് പോകാന്വേണ്ടിയല്ലല്ലോ തലയുയത്തി പിടിച്ച് പഠിക്കാന്‍ വേണ്ടിയല്ലേ… ആരൊക്കെ പറയാന്‍ മടിച്ചാലും നിങ്ങള്‍ക്കുമുന്നില്‍ എബിവിപിയുണ്ടാകും നമ്മള് വിജയം നേടുംവരെ…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: