കീടങ്ങളുടെ ആക്രമണം ഏറ്റവും ബാധിക്കുന്നത് പച്ചമുളക് തൈകളെയാണ്. വളര്‍ച്ചയെത്തിയ മുളകുകള്‍ പെട്ടെന്നു നശിക്കാനും കീടങ്ങളുടെ ആക്രമണങ്ങള്‍ കാരണമാകാറുണ്ട്. ഇതിനെ ചെറുക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
വെള്ളീച്ചയും ഇലപ്പേനും
1. കിരിയാത്ത സത്ത് 10% വീര്യത്തില്‍, വേപ്പെണ്ണ-വെളുത്തുള്ളി-കാന്താരി സത്ത്് 5% വീര്യത്തില്‍ , നാറ്റപ്പൂച്ചെടി സത്ത് 10% വീര്യത്തില്‍ ഇവയിലേതെങ്കിലും ഉപയോഗിക്കുക.
2. ബിവേറിയ വാസിയാന 20 ഗ്രാം /1 ലിറ്റര്‍ വെള്ളം എന്ന തോതില്‍ ആഴ്ച വിട്ട് സ്്രേപ ചെയ്യുക.
3. തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക്/ ആവണക്കിന്‍ പിണ്ണാക്ക് ചേര്‍ക്കുക.
4. പുളിച്ച കഞ്ഞിവെള്ളം നേര്‍പ്പിച്ചത്/പുളിച്ച മോര് നേര്‍പ്പിച്ചത് ഇവ ഇലകളുടെ അടിവശത്ത് സ്്രേപ ചെയ്യുക.
ഇലപ്പുള്ളി
പക്ഷിയുടെ കണ്ണിന്റെ ആകൃതിയില്‍ നടുവില്‍ ചാരം ചുറ്റിലും കറുപ്പ് നിറവുമായി ഇലകളില്‍ പാട് കാണാം.
വിത്ത് പരിചരണം.
1. മുളകിന്‍ തൈ നടുമ്പോള്‍ വേരില്‍ സ്യൂഡോമോണസ് കലക്കി ഒഴിക്കുന്നത് ഫലപ്രദം.
2. അഞ്ച് ഇരട്ടിവെള്ളം ചേര്‍ത്ത ഗോമൂത്രം / 3 ദിവസം പുളിച്ച മോര് ഇവയിലേതിലെങ്കിലും വിത്ത് അര മണിക്കൂര്‍ മുക്കി വയ്‌ക്കുക.
3. 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ ഇലകളില്‍ സ്്രേപ ചെയ്യുക.
കട്ടില (മൊസേക്ക്)
വൈറസ് മൂലമുണ്ടാകുന്ന രോഗമാണിത്.
1.ആതിഥേയ ചെടികളേയും,രോഗവാഹകരായ കീടങ്ങളെയും നശിപ്പിക്കുക.
2. രോഗം വന്ന ചെടികള്‍ പറിച്ചു മാറ്റി നശിപ്പിക്കുക.
3. വിത്ത് പരിചരണം (ചൂടുവെള്ളത്തില്‍) നടത്തി മുളപ്പിക്കുക.
4. രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളായ ഉജ്ജ്വല, അനുപ്രഭ എന്നിവ കൃഷിചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: