Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശിഷ്യന്റെ ജനനം കണ്ട ഗുരുനാഥന്‍

ആ സത്യ സാക്ഷാത്കാരമാണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ദക്ഷിണേശ്വരത്തെ ഒരു സാധുബ്രാഹ്മണകുടുംബത്തില്‍ തിരുവവതാരം ചെയ്ത ഗദാധരന്‍ എന്ന ശ്രീരാമകൃഷ്ണദേവനും കല്‍ക്കട്ടയിലെ ഒരു സമുന്നത കുലത്തില്‍ പിറവിയെടുത്ത നരനെന്ന നരേന്ദ്രനും.

ആര്യാട് കൃഷ്ണന്‍കുട്ടിbyആര്യാട് കൃഷ്ണന്‍കുട്ടി
Feb 18, 2020, 04:00 am IST
inSamskriti

ഭാരതത്തിന്റെ വേദാന്ത സരോവരത്തില്‍ വിടര്‍ന്നു വിലസിയിട്ടുള്ള എണ്ണമറ്റ ചെന്താമര പോലെയാണു നമ്മുടെ ഋഷീശ്വരന്മാര്‍. അവര്‍ പരത്തിയ സുഗന്ധ സ്രോതസ്സാണ് ഭാരതഭൂമിയുടെ ആര്‍ഷസംസ്‌കാരം. അതാണ് ഭാരതത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പുണ്യഭൂമിയാക്കി മാറ്റിയത.് അതു കൊണ്ടു തന്നെ ഇവിടെ വന്നു പിറക്കുന്ന ഏതു ജീവിയും ഓരോ നിലയിലും സുകൃതികളാണ്. അത്രത്തോളം മഹത്തരവും ഉദാത്തവുമാണ് ഈ പുണ്യഭൂമിയുടെ ആധ്യാത്മിക കേദാരം. മുപ്പത്തി മുക്കോടി ദൈവങ്ങള്‍ ജീവിച്ച നാടാണ് ഈ ആര്‍ഷഭൂമി. അഹിംസയുടെയും സഹിഷ്ണുതയുടെയും നിറസാന്നിധ്യമായ ഈ സംസ്‌കൃതഭാരതം ഋഷിവര്യന്മാര്‍ക്ക് ഉപരിയായി മറ്റനവധി മഹത്തുക്കള്‍ക്കു കൂടി ഈറ്റില്ലമൊരുക്കിയ പുണ്യസങ്കേതമാണ് . നാലുവേദങ്ങളും ആറുശാസ്ത്രങ്ങളും പതിനെട്ടു പുരാണങ്ങളും ഗീതയും ഭാഗവതവും രാമായണമഹാഭാരതാദി ഇതിഹാസങ്ങളും മറ്റനവധി വൈജ്ഞാനിക ഗ്രന്ഥസമുച്ചയങ്ങളും അക്ഷയഖനിയായി ഭാരതത്തിന് മാത്രം കൈവന്നത് ഈശ്വരനിയോഗം കൊണ്ടു മാത്രം. എന്നാല്‍ വിധിവൈപരീത്യമെന്നു പറയട്ടെ ഭാരതഗാത്രത്തെ ഒരു മഹാവ്യാധിയായി ആക്രമിക്കപ്പെട്ടതിനു സമാനമായി മതവിഘടനവാദവും അഴുകിയ ജാതിവ്യവസ്ഥയും സ്വാര്‍ഥ ലാഭത്തിനായി എല്ലാം കൈയടക്കി വച്ച  പൗരോഹിത്യത്തിന്റെ ഭീകരാവസ്ഥയും പതിനെട്ടാം നൂറ്റാണ്ടിന്റെ ശാപമായിരുന്നു. ഇരുളടഞ്ഞ ആകാലഘട്ടത്തില്‍ അന്ധവിശ്വാസത്തിന്റെ ഒരു കൊടുങ്കാറ്റു തന്നെ വീശിയടിച്ചു. എന്നാല്‍ പോലും പവിത്രമായ ഈ നാടിന്റെ ശ്രേയസ്സിന് ഒന്നും തന്നെ സംഭവിച്ചില്ല. കാരണം ഭാരത സംസ്‌കൃതിക്കു മാത്രം അവകാശപ്പെട്ടൊരു ആപ്തസന്ദേശമുണ്ട്. ‘എപ്പോഴെല്ലാം ധര്‍മത്തിന് ഹാനി സംഭവിക്കുന്നുവോ അപ്പോഴൊക്കെ അവയെ സംസ്ഥാപനം ചെയ്യാന്‍  ഞാനവതീര്‍ണനാകുന്നു.’ എന്നതാണ് ഈശ്വരതത്വം.  

ആ സത്യ സാക്ഷാത്കാരമാണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ദക്ഷിണേശ്വരത്തെ ഒരു സാധുബ്രാഹ്മണകുടുംബത്തില്‍ തിരുവവതാരം ചെയ്ത ഗദാധരന്‍ എന്ന ശ്രീരാമകൃഷ്ണദേവനും കല്‍ക്കട്ടയിലെ ഒരു സമുന്നത കുലത്തില്‍ പിറവിയെടുത്ത നരനെന്ന നരേന്ദ്രനും.  

ജന്മനാ തന്നെ യോഗിയായിരുന്ന ഗദാധരന്‍ ഭക്തനായിരുന്നു. നരേന്ദ്രനാകട്ടെ തികഞ്ഞ നിരീശ്വരവാദിയും യുക്തിവാദിയും ഉറച്ച ആദര്‍ശവാദിയുമായിരുന്നു.  

ഇവരുടെ സമാഗമവും അവതാരലക്ഷ്യവും വിഭിന്നമായിരുന്നില്ല. എങ്കില്‍ പോലും ഇവര്‍ക്കു മുന്‍പും ഇവര്‍ക്കു ശേഷവും ഇത്തരത്തിലൊരു അവതാരലക്ഷ്യം നടന്നിട്ടില്ലെന്നു ആധ്യാത്മിക ചരിത്രം പരിശോധിച്ചാലറിയാന്‍ കഴിയും. കാരണം ഗുരുവിന്റെ ജനനത്തിനു മുന്‍പു തന്നെ ശിഷ്യന്റെ ജന്മവും കണ്ടറിഞ്ഞ, അല്ല, ആത്മദര്‍ശനത്തിലൂടെ അനുഭവിച്ചറിഞ്ഞ വളരെ വിസ്മയാവഹമായ ഒരു സംഗതിയാണ് ആ ജനനരഹസ്യം. അതു ഗുരുവായ ശ്രീരാമകൃഷ്ണദേവന്റെ വാക്കുകളിലൂടെ നമുക്കു കേള്‍ക്കാം.  

”ഒരു നാള്‍ സമാധിയില്‍ എന്റെ മനംപ്രഭാപൂരിതമായ മാര്‍ഗത്തിലൂടെ ഉയര്‍ന്നങ്ങനെ  പൊയ്‌ക്കൊണ്ടിരുന്നു. അതു വേഗം താരാപഥവും അതിക്രമിച്ചു അതിസൂക്ഷ്മമായ ആശയമണ്ഡലത്തിലെത്തി. അതു വീണ്ടും ഉത്തരോത്തരം ഉയര്‍ന്നു പൊയ്‌ക്കൊണ്ടിരുന്നു. ഇരു വശങ്ങളിലും ദേവീദേവന്മാരുടെ മോഹനരൂപങ്ങള്‍ വിരാജിക്കുന്നതു കാണായി. നിത്യത്തെ ലീലയില്‍ നിന്നും വേര്‍തിരിക്കുന്ന ദീപ്തസീമയുടെ അതിര്‍ത്തിയില്‍ മനസ്സെത്തി. ആ അതിരും അതിക്രമിച്ച് മനം നിരുപാധികതയിലെത്തി. അവിടെ രൂപധാരികളായി ആരേയും കണ്ടില്ല. ദേവന്മാര്‍ക്കു പോലും ആ അത്യുച്ച സ്ഥാനത്തേക്ക് എത്തിനോക്കാനായില്ല. അതിനും വളരെ താഴെയേ അവര്‍ക്ക് പ്രവേശനമുള്ളൂ. അടുത്ത നിമിഷം അവിടെ ഏഴു ഋഷികള്‍ സമാധിയില്‍ മുഴുകിയിരിക്കുന്നത് ഞാന്‍ കണ്ടു. ഈ സപ്തര്‍ഷികള്‍ ജ്ഞാനത്തിലും പവിത്രതയിലും ത്യാഗത്തിലും പ്രേമത്തിലും മനുഷ്യരെ മാത്രമല്ല, ദേവന്മാരെയും അതിക്രമിച്ചിട്ടുണ്ടാകണം എന്നെനിക്കു തോന്നി. അവരുടെ മഹത്വത്തെക്കുറിച്ച് ആലോചിച്ച് വിസ്മയമാണ്ടു നില്‍ക്കുമ്പോള്‍ ആ കേവല പ്രഭാതലത്തിന്റെ ഒരംശം ഒരു ദിവ്യശിശുവിന്റെ രൂപത്തില്‍ ഘനീഭവിക്കുന്നത് കാണുകയുണ്ടായി. ആ ശിശു സപ്ര്‍ഷികളില്‍ ഒരാളുടെ അടുത്തെത്തി തന്റെ ഓമല്‍കൈകള്‍ കൊണ്ട് സ്‌നേഹപൂര്‍വം അദ്ദേഹത്തിന്റെ കഴുത്തില്‍ കെട്ടിപ്പിടിച്ചു. എന്നിട്ടു തന്റെ മധുരമോഹനമായ സ്വരത്തില്‍ വിളിച്ച് അദ്ദേഹത്തെ സമാധിയില്‍ നിന്ന് ഉണര്‍ത്തുവാന്‍ ശ്രമിച്ചു. ആ മാന്ത്രികസ്പര്‍ശം മാമുനിയെ സമാധിയില്‍ നിന്നുണര്‍ത്തി. അദ്ദേഹം തന്റെ അര്‍ധനിമീലിതവും നിശ്ചലവുമായ ദൃഷ്ടി ആ അത്ഭുതശിശുവിന്റെ മേല്‍ ഉറപ്പിച്ചു. അദ്ദേഹത്തിന്റെ പ്രസന്നോദാരമായ മുഖത്തു നിന്നും ആ ശിശു തന്റെ ഹൃദയനിധിയാകുന്നു എന്ന് വ്യക്തമായിരുന്നു. അത്യാനന്ദത്തോടെ ആ ആശ്ചര്യ ശിശു അദ്ദേഹത്തോടു പറഞ്ഞു;  ‘ഞാന്‍ താഴോട്ടു പോകുകയാണ്, അങ്ങും എന്റെ കൂടെ വരണം.’ മുനി മൗനം ദീക്ഷിച്ചതേയുള്ളൂ. എങ്കിലും അദ്ദേഹത്തിന്റെ സ്‌നിഗ്ധദൃഷ്ടി സമ്മതം സൂചിപ്പിച്ചു. ആ ശിശുവിന്റെ നേരെ നോക്കിയിരിക്കെ ഋഷി വീണ്ടും സമാധിയിലാണ്ടു. ഋഷിയുടെ ശരീരത്തിന്റെയും മനസ്സിന്റെയും ഒരംശം ജ്യോതീ രൂപത്തില്‍ ഭൂമിയിലേക്ക് ഇറങ്ങുന്നതു കണ്ട് ഞാന്‍ ആശ്ചര്യമാര്‍ന്നു. നരനെ കണ്ടമാത്രയില്‍ അവന്‍ ആ ഋഷിയാണെന്ന് എനിക്ക് മനസ്സിലായി.”

ആ ശിശു താന്‍ തന്നെയാണെന്ന്  പിന്നീട് ശ്രീരാമകൃഷണദേവന്‍ സമ്മതിക്കുകയുണ്ടായി.

8757942330

Tags: teacher
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

Kerala

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

India

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.