വണ്ണം കുറയാന്‍ കുറച്ചല്ല, കൂടുതല്‍ നടന്നിട്ടും കാര്യമില്ലെന്ന് പഠനത്തിലൂടെ തെളിയുന്നു. ഒരു ദിവസം 10000 മുതല്‍ 15000 വരെ നടന്നാലും അമിത വണ്ണത്തിന് ശാശ്വത പരിഹാരം ലഭിക്കില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
കോളേജ് വിദ്യാര്‍ഥികളായ 120 പേരില്‍ അമേരിക്കയിലെ ബ്രിഗാം യങ് യൂണിവേഴ്സിറ്റി ആറ് മാസത്തോളം നടത്തിയ ഗവേഷണത്തിലാണ് ഇതുംബന്ധിച്ച വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
പരീക്ഷണത്തിന് വിധേയമായവര്‍ ഒരു ദിവസം 10000, 12,500, 15000 സ്റ്റെപ്പുകള്‍ നടന്നു. ഒരാഴ്ച ആറ് ദിവസം വെച്ച് 24 ആഴ്ച ഈ പ്രക്രിയ തുടര്‍ന്നു. എന്നാല്‍ ചെറിയ തോതില്‍ ഭാരം കുറയുന്നുണ്ടെങ്കിലും കൊഴുപ്പ് കൂടുന്നെന്നാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: