Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

പഞ്ചഗവ്യം വീട്ടിലുണ്ടാക്കാം; വിളകള്‍ നിറഞ്ഞു വിളയും

രാസവളങ്ങളുടെ അമിത പ്രയോഗം കൃഷിയ്‌ക്കും മനുഷ്യനുമുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനിനി ബാക്കിയില്ല. അപ്പോള്‍പ്പിന്നെ തിരിച്ചു പോകേണ്ടത് പ്രകൃതിയോട് സമരസപ്പെടുന്ന ജൈവസംസ്‌കാരത്തിലേക്കാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2020, 02:56 pm IST
in Agriculture

ജൈവകൃഷി, ജൈവവളം എന്നിവയ്‌ക്കൊപ്പം ചേര്‍ത്തു വായിക്കേണ്ട പേരാണ് ‘പഞ്ചഗവ്യം’ .പശുവില്‍ നിന്നുള്ള അഞ്ച് ജൈവ ഉത്പന്നങ്ങളുടെ മിശ്രിതമാണിത്.  പുരാതന കാലം മുതല്‍ തന്നെ ഭാരതീയ കാര്‍ഷിക സംസ്‌കൃതിയില്‍ പഞ്ചഗവ്യം കൃഷിക്ക് ഉപയുക്തമാക്കിയതായി കാണാം.  ഗോമൂത്രം, ചാണകം, നെയ്യ്, പാല്‍, തൈര് എന്നീ അഞ്ചു ഘടകങ്ങള്‍ ചേരുമ്പോള്‍ അത് പഞ്ചഗവ്യമാകുന്നു.

രാസവളങ്ങളുടെ അമിത പ്രയോഗം കൃഷിയ്‌ക്കും മനുഷ്യനുമുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനിനി ബാക്കിയില്ല. അപ്പോള്‍പ്പിന്നെ തിരിച്ചു പോകേണ്ടത് പ്രകൃതിയോട് സമരസപ്പെടുന്ന ജൈവസംസ്‌കാരത്തിലേക്കാണ്. ജീവസ്സുറ്റൊരു കാര്‍ഷിക മേഖല അതിജീവനത്തിനായി നമുക്ക് സൃഷ്ടിച്ചെടുത്തേ പറ്റൂ. പഞ്ചഗവ്യത്തിലൂടെയാകാം പുതിയൊരു കാര്‍ഷിക പാഠം.  

സംസ്‌കൃതത്തില്‍ പാഞ്ച് അഥവാ പഞ്ചമെന്നാല്‍ അഞ്ചെന്ന് അര്‍ത്ഥം. ഗവ്യമെന്നാല്‍ പശുവെന്നും. വിളകള്‍ക്ക് വളര്‍ച്ചയും പ്രതിരോധശേഷിയും നല്‍കാന്‍ പഞ്ചഗവ്യം ശ്രേഷ്ഠമാണ്. മൃഗങ്ങളില്‍ ഇത് രോഗപ്രതിരോധ ശേഷി കൂട്ടും. മുറിവുണക്കാന്‍, വിശപ്പു വര്‍ധിപ്പിക്കാന്‍ ,സോറിയാസിസ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനെല്ലാം മനുഷ്യര്‍ക്കും ഫലപ്രദമാണ് പഞ്ചഗവ്യം.  

ഒട്ടും പ്രയാസമില്ലാതെ വീടുകളില്‍ ഉണ്ടാക്കാവുന്നതേയുള്ളൂ പഞ്ചഗവ്യം. ഇതില്‍ നിന്നുള്ള ദുര്‍ഗന്ധത്തെ തടയാന്‍ ചില ചേരുവകള്‍ കൂടി ചേര്‍ക്കുന്ന പതിവുണ്ട്.  

പഞ്ചഗവ്യം ഉണ്ടാക്കുന്ന വിധം:  

പാല്‍ – രണ്ട് ലിറ്റര്‍

തൈര് – രണ്ട് ലിറ്റര്‍

ഗോമൂത്രം – മൂന്ന് ലിറ്റര്‍

നെയ്യ് – അരക്കിലോ  

ചാണകം- അഞ്ച് കിലോ  

കരിമ്പ് ജ്യൂസ് – മൂന്ന് കിലോ  

ഇളനീര്‍ വെള്ളം- മൂന്ന് ലിറ്റര്‍  

വാഴപ്പഴം- പന്ത്രണ്ട്  

കള്ള് അല്ലെങ്കില്‍ മുന്തിരി ജ്യൂസ് -രണ്ട് ലിറ്റര്‍  

മണ്ണ് അല്ലെങ്കില്‍ പ്ലാസ്റ്റിക്കിന്റെ വലിയ വാവട്ടമുള്ളൊരു പാത്രത്തില്‍ വേണം പഞ്ചഗവ്യമുണ്ടാക്കാന്‍. ലോഹപാത്രങ്ങള്‍ ഉപയോഗിക്കരുത്.   ആദ്യം ചാണകവും നെയ്യും ഈ പാത്രത്തില്‍ ഒരുമിച്ച് ചേര്‍ക്കുക. മൂന്നു ദിവസം രണ്ടു നേരം വീതം ഇത് ഇളക്കിക്കൊണ്ടിരിക്കുക.. നാലാം ദിവസം മറ്റു ചേരുവകള്‍ കൂടി ചേര്‍ക്കുക. അതിനു ശേഷം 15 ദിവസം രണ്ടു നേരം തുടര്‍ച്ചയായി ഇത്  ഇളക്കുക. 19 ദിവസമാകുമ്പോഴേക്കും പഞ്ചഗവ്യം തയ്യാറായിരിക്കും.  

പഞ്ചഗവ്യം സൂക്ഷിക്കുന്ന വിധം: അടച്ചു ഭദ്രമാക്കി തണലുള്ളിടത്തു വേണം ഇത് സൂക്ഷിക്കാന്‍. പ്രാണികള്‍ വീഴാതെയും മുട്ടയിടാതെയും ശ്രദ്ധിക്കണം.  60 ദിവസം വരെ ഗുണങ്ങളൊന്നും നഷ്ടപ്പെടാതെ ഇത് സൂക്ഷിക്കാം. ദിവസവും രണ്ടുനേരം ഇളക്കിക്കൊടുക്കുന്നത് നല്ലതാണ്. വല്ലാതെ കട്ടിയായി തോന്നുന്നുവെങ്കില്‍ അല്പം വെള്ളം ചേര്‍ത്തു കൊടുക്കാവുന്നതാണ്.  മൂന്ന് ലിറ്റര്‍ പഞ്ചഗവ്യത്തിന് 100 ലിറ്റര്‍ വെള്ളം എന്ന കണക്കില്‍ ലായനി ഉണ്ടാക്കി വേണം  ചെടികളില്‍ കീടനാശിനിയായി ഇത് സ്പ്രേ ചെയ്യാന്‍. ഒരേക്കറിന് 20 ലിറ്റര്‍ പഞ്ചഗവ്യം എന്ന കണക്കിലാണ് ഇത് മണ്ണില്‍ ചേര്‍ക്കേണ്ടത്. അല്പം വെള്ളമെടുത്ത് അതിന്റെ മൂന്നു ശതമാനം പഞ്ചഗവ്യമൊഴിച്ച് ലായനിയുണ്ടാക്കി വിത്തുകള്‍ കുതിര്‍ത്തു വെച്ചശേഷം നടുന്നത് ഗുണകരമാണ്. ഇരുപത് മിനുട്ട് നേരത്തേക്കാണ് കുതിര്‍ത്തു വെയ്‌ക്കേണ്ടത്. അതുപോലെ മഞ്ഞള്‍, ഇഞ്ചി, കരിമ്പ് എന്നിവയുടെ കാണ്ഡങ്ങള്‍ ഇതേ ലായനിയില്‍  അരമണിക്കൂര്‍ ഇട്ടു വെച്ച ശേഷം നടാവുന്നതാണ്. വിളകള്‍ പൂവിടുന്നതിനു മുമ്പ് പഞ്ചഗവ്യം പതിനഞ്ചു ദിവസത്തിലൊരിക്കല്‍ രണ്ടു നേരം സ്‌പ്രേ ചെയ്യുക. പൂവിടുമ്പോള്‍ പത്തു ദിവസിലൊരിക്കല്‍ രണ്ടു നേരം സ്‌പ്രേ ചെയ്യുക.  

Tags: പഞ്ചഗവ്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാണകത്തില്‍ നിന്ന് നിര്‍മിക്കുന്ന മരുന്ന് വില്‍ക്കുന്നതില്‍ ഇടത് അനുകൂല സംഘടനയ്‌ക്ക് പരാതി; പഞ്ചഗവ്യ ഘൃതത്തിന്റെ വിശദാംശങ്ങള്‍ സൈറ്റില്‍ നിന്ന് നീക്കി

പുതിയ വാര്‍ത്തകള്‍

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.