കൊച്ചി: പ്രളയ ഫണ്ട് സ്വരൂപിച്ച ശേഷം മുക്കിയ സംഭവത്തില്‍ ആഷിഖ് അബുവിനെതിരെ സംവിധായകനും പഴയ സുഹൃത്തുമായ ജോണ്‍ ഡിറ്റോ. കരുണ മ്യൂസിക് ഫെസ്റ്റ് വഴി പിരിച്ച പണം ആഷിക് അബുവും സംഘവും സര്‍ക്കാരിന് നല്‍കിയില്ലെന്ന് കഴിഞ്ഞ ദിവസം രേഖകള്‍ പുറത്തുവന്നിരുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ പഴയകാല സുഹൃത്തായ ആഷിഖ് അബുവിനെതിരെ സംവിധായകന് ജോണ്‍ ഡിറ്റോ രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: ആഷിക് അബു മഹാരാജാസില്‍ എന്റെ ജൂനിയറായിരുന്നു. ഫേസ്ബുക്കില്‍ ആദ്യകാലം മുതല്‍ സുഹൃത്തുക്കളായിരുന്നു. ഒരിക്കല്‍ ഹൈന്ദവ ഫാസിസത്തെക്കുറിച്ച് ആഷിക്ക് രോഷം കൊണ്ടപ്പോള്‍ വളരെനിഷ്ക്കളങ്കനായ ഞാന്‍ ശാന്തനായി ചോദിച്ചു. എന്താണ് ഫാസിസം..? അന്ന് തന്നെ എന്നെ ആഷിക്ക് അണ്‍ഫ്രണ്ട് ചെയ്തു. പിന്നീട് ഫാസിസം എന്താണെന്നറിയാന്‍ ഞാനേറെക്കാലം അലഞ്ഞു. ഗ്വാളിയോറിലും ഖരാനകളുടെ നാട്ടിലും… പക്ഷെ സാധനം കിട്ടിയില്ല. ഞങ്ങടെ ആലപ്പുഴയില്‍ സിപിഎം സമ്മേളനം വന്നപ്പോള്‍ വി.എസിന് ഇടം കിട്ടിയില്ലെങ്കിലും ആഷിക്ക് അബു ക്ഷണിതാവായി ഇരിക്കുന്നത് കണ്ടു. പി. രാജീവിന്റെ ചങ്കാണാഷിക്ക്… പാട്ടു പാടിച്ച് കാശുണ്ടാക്കാനറിയാവുന്ന കേരളത്തിലെ പരിണതപ്രജ്ഞന്‍. പ്രളയമേ നന്ദി.നല്ലൊരു ഫിലിം മേക്കറില്‍നിന്ന് ഫാസിസം ഞാന്‍ പഠിച്ചു. ഇനിയൊരിക്കലും ഞാനത് മറക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: