ബെംഗളൂരു: 4,59,167 യാത്രക്കാരില്‍ നിന്നാണ് ഈ തുക റെയില്‍വേയ്ക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേസുകളുടെ എണ്ണവും പിഴയും വളരെ ഉയര്‍ന്നതാണെന്ന് ബെംഗളൂരു റെയില്‍വേ ഡിവിഷന് സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ എ.എന്‍. കൃഷ്ണ റെഡ്ഡി പറഞ്ഞു. ഈ വര്‍ഷം 23, 873 കേസുകള്‍ വര്‍ധിച്ചു. പിഴ ഇനത്തില്‍ മൂന്ന് കോടി രൂപ കൂടി.
പ്ലാറ്റ്ഫോം ടിക്കറ്റില്ലാത്തവരില്‍ നിന്ന് ഈടാക്കിയ പിഴയും ഇതില്‍ ഉള്‍പ്പെടുന്നു. പത്തു രൂപയുടെ പ്ലാറ്റ്ഫോം ടിക്കറ്റില്ലാത്തവരില്‍ നിന്ന് 260 രൂപയാണ് പിഴ ഈടാക്കുന്നത്. കഴിഞ്ഞ പത്തു മാസത്തിനിടയില്‍ മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ 17 പ്രത്യേക പരിശോധനകള്‍ നടത്തി. സീസണ് ടിക്കറ്റില്‍ കൃത്രിമം കാണിച്ച വിദ്യാര്‍ഥികളും ടിക്കറ്റെടുക്കാത്ത നൂറോളം സ്ഥിരം യാത്രക്കാരും പിടിയിലായവരിലുണ്ട്.
കാലാവധി കഴിഞ്ഞ ടിക്കറ്റുമായി യാത്രചെയ്തവര്, സീസണ് ടിക്കറ്റുമായി അനുവാദമില്ലാത്ത കോച്ചില്‍ കയറിയവര്‍, കൃത്രിമ യാത്രാ പാസുകളുമായി യാത്ര ചെയ്തവര്‍ എന്നിങ്ങനെയാണ് പിടിയിലായവരില്‍ കൂടുതല്‍.
പാസഞ്ചര്‍ ട്രെയിനുകളിലാണു ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ തിരക്ക്. ദക്ഷിണ റെയില്‍വേ മേഖലയില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും, ചില മാസങ്ങളില്‍ ടിക്കറ്റ് കൗണ്ടര്‍ വരുമാനത്തെക്കാള്‍ തുക ടിക്കറ്റില്ലായെ യാത്ര ചെയ്യുന്നവരില്‍ നിന്ന് പിഴയിനത്തില്‍ ലഭിക്കുന്നതായും അധികൃതര്‍ പറഞ്ഞു.
ടിക്കറ്റില്ലാതെ യാത്രക്കാരെ പിടികൂടാന്‍ ടിടിഇമാരെ കൂടാതെ വിജിലന്‍സ്, സ്ക്വാഡ് ഉദ്യോഗസ്ഥരുമുണ്ട്. ഇവര്‍ സ്ലീപ്പര്‍ മുതല്‍ ജനറല്‍ കോച്ചുകള്‍ വരെ പരിശോധിക്കും. പിഴ ഈടാക്കുന്നതിനൊപ്പം സുരക്ഷിത യാത്രയും റെയില്‍വേ അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നു.
അവിചാരിതമായി ടിക്കറ്റില്ലാതെ വണ്ടിയില്‍ കയറിപ്പോയവര്‍ക്ക് ടിക്കറ്റ് എടുക്കാന്‍ അവസരം നല്‍കും. കഴിയില്ലെങ്കില്‍ മാറിക്കയറാന്‍ നിര്‍ദേശിക്കും. അതിന് ശേഷമേ പിഴ ഈടാക്കുകയുള്ളുവെന്നും റെയില്‍വെ അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: