Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയുര്‍വേദദര്‍ശനം

ആപ്തന്‍ (വിശ്വാസയോഗ്യന്‍) അരുളിയതുകൊണ്ടാണ് വേദത്തിനു പ്രാമാണ്യം കൈവന്നത് എന്നു ജയന്തഭട്ടന്‍ തന്റെ ന്യായമഞ്ജരിയില്‍ വാദിക്കുന്നു. തന്റെ വാദത്തെ സാധൂകരിക്കാന്‍ ഉദാഹരണമായി ആയുര്‍വേദത്തിന്റെ ആധികാരികതയെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കെ. കെ. വാമനന്‍byകെ. കെ. വാമനന്‍
Feb 14, 2020, 04:04 am IST
inSamskriti

ആപ്തന്‍ (വിശ്വാസയോഗ്യന്‍) അരുളിയതുകൊണ്ടാണ് വേദത്തിനു പ്രാമാണ്യം കൈവന്നത് എന്നു ജയന്തഭട്ടന്‍ തന്റെ ന്യായമഞ്ജരിയില്‍ വാദിക്കുന്നു. തന്റെ വാദത്തെ സാധൂകരിക്കാന്‍ ഉദാഹരണമായി ആയുര്‍വേദത്തിന്റെ ആധികാരികതയെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ആപ്തന്മാര്‍ എഴുതിയവയാണ് ആയുര്‍വേദഗ്രന്ഥങ്ങള്‍ എന്നതുകൊണ്ടാണ് ആയുര്‍വേദത്തിനു പ്രാമാണ്യം വന്നത് എന്നതാണ് ജയന്തഭട്ടന്റെ നിലപാട് (യതോ യത്ര ആപ്തവാദത്വം തത്ര പ്രാമാണ്യം ഇതി വ്യാപ്തിര്‍ഗൃഹ്യതേ). ആയുര്‍വേദവിധികളെ അനുഭവം കൊണ്ടു തെളിയിക്കാവുന്നതിനാലാണ് അതിന്റെ പ്രാമാണ്യം ആപ്തന്മാരുടെ സൃഷ്ടിയായതിനാലല്ല (നന്വായുര്‍വേദാദൗ പ്രാമാണ്യം പ്രത്യക്ഷാദി സംവാദാല്‍ പ്രതിപന്നം ന ആപ്തപ്രാമാണ്യാല്‍) എന്ന  പൂര്‍വപക്ഷവാദത്തിനു മറുപടിയായി അവ രണ്ടും ആയുര്‍വേദപ്രാമാണ്യത്തിനു കാരണങ്ങളാണ് എന്നു ജയന്തന്‍ പറയുന്നു. അന്വയ (Agreement), വ്യതിരേക (Disagreement) ങ്ങളിലൂടെ, അതായത് യുക്തിയുക്തമായ, ശാസ്ത്രീയമായപരീക്ഷണനിരീക്ഷണവഴിയിലൂടെ എത്തിച്ചേര്‍ന്നതാണ് ആയുര്‍വേദത്തിലെ നിഗമനങ്ങള്‍ എന്നു പൂര്‍ണമായും ജയന്തഭട്ടന്‍ സമ്മതിക്കുന്നില്ല.

പില്‍ക്കാലത്തെ പല വൈദികപണ്ഡിതരുടെയും നിലപാട് ഇത്തരത്തില്‍ വേദത്തിന്റെ സ്വതഃപ്രമാണമെന്ന മീമാംസാവീക്ഷണത്തെ പിന്‍പറ്റിയായിരുന്നു. വേദവാക്യങ്ങള്‍ക്ക് അപ്രമാദിത്വവും (തെറ്റുപറ്റായ്‌മ) അതിനാല്‍ അപരീക്ഷിതവ്യത്വവും (പരീക്ഷണവിധേയമാക്കാതിരിക്കല്‍) മീമാംസകര്‍ ശഠിക്കുന്നു. മീമാംസകര്‍ വേദങ്ങള്‍ അനാദിയാണെന്നും അവയ്‌ക്ക് മറ്റുള്ളവയെപ്പോലെ ഒരു കര്‍ത്താവില്ലെന്നും കരുതുന്നു. നൈയായികര്‍ വേദങ്ങള്‍ ഈശ്വരനിര്‍മ്മിതങ്ങളാണെന്നു കരുതുന്നു. രണ്ടുകൂട്ടര്‍ക്കും വേദങ്ങള്‍ വിമര്‍ശനാതീതങ്ങളാണ്. യുക്തിക്കും അനുഭവത്തിനും  പ്രാമാണ്യം കുറയുകയും അവയുടെ സ്ഥാനം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള വിശ്വാസത്തിനു കൈവരുകയും ചെയ്ത കാലഘട്ടത്തിലാണ് ഈ കാഴ്ചപ്പാട് വൈദികഗോത്രങ്ങളിലെ സാധാരണക്കാരെപ്പോലെ ചില പണ്ഡിതന്മാരെയും സ്വാധീനിച്ചത്. ചില ഗ്രന്ഥപരാമര്‍ശങ്ങള്‍ പ്രകാരം നാലാമത്തെ വേദമായി കരുതുന്ന അഥര്‍വവേദം പ്രധാനമായും ഔഷധങ്ങള്‍, മന്ത്രപ്രയോഗങ്ങള്‍ എന്നിവയെയാണ്വി വരിക്കുന്നത്. ബൃഹദാരണ്യകം (2. 4. 10) അനുസരിച്ച് വേദങ്ങള്‍ നാലാണ് (അസ്യ മഹതോ ഭൂതസ്യ നിശ്വസിതം ഏതത് ഋഗ്വേദോ യജുര്‍വേദഃസാമവേദോഥര്‍വാംഗിരസഃ). എന്നാല്‍ തൈത്തിരീയബ്രാഹ്മണത്തില്‍ (1. 2. 1. 26) ആദ്യത്തെ മൂന്നെണ്ണത്തെ മാത്രമേ വേദങ്ങളായി പറയുന്നുള്ളു (യം ഋഷയസ്ത്രയീവിദോ വിദുഃ ഋചസ്സാമാനി യജൂംഷി). വേദത്തിനു ഭാഷ്യം രചിച്ച സായണാചാര്യരാവട്ടെ ഭശേഷേ യജു ശ്ശബ്ദാഃഭ എന്ന മീമാംസാസൂത്രം (2. 1. 37) ഉദ്ധരിച്ചുകൊണ്ട് ഋക്കും സാമവും അല്ലാത്തവയെല്ലാം യജുസ്സില്‍ പെടുന്നു എന്നു പറഞ്ഞിരിക്കുന്നു (സായണാചാര്യര്‍ അഥര്‍വവേദത്തിനെഴുതിയ ഉപോദ്ഘാതം, പുറം 4, ബോംബേ എഡിഷന്‍, 1895). ഈ വ്യാഖ്യാനമനുസരിച്ച് അഥര്‍വവേദം യജുര്‍വേദത്തില്‍ പെടുന്നു. ആകെ മൂന്നു വേദങ്ങള്‍ എന്ന ചൊല്ലു ശരിയാകുകയും ചെയ്യുന്നു. വേദാസ്ത്രയസ്ത്രയീ എന്നാണ് അമരകോശത്തിലും പറയുന്നത്. ഈ അഥര്‍വവേദത്തെ ഗോപഥബ്രാഹ്മണത്തില്‍ (2. 16) ബ്രഹ്മവേദം എന്നു വിളിക്കുന്നു. ഇതിന് രണ്ടു കാരണങ്ങളാണ് അതില്‍ ചൂണ്ടിക്കാണിക്കുന്നത്. ബ്രഹ്മാവിന്റെ കഠിനതപസ്സിലൂടെ ഉണ്ടായതാണ് എന്നതാണ് ഒന്ന്. അഥര്‍വവേദമന്ത്രങ്ങളെല്ലാം തന്നെ ഔഷധ (ഭേഷജം) ങ്ങളാണ്; ഭേഷജങ്ങള്‍ അമൃതങ്ങളാണ്; അമൃതങ്ങളാകട്ടെ ബ്രഹ്മവുമാണ് (യേ അഥര്‍വാണസ്തദ്‌ഭേഷജം. യദ്‌ഭേഷജം തദമൃതം. യദമൃതം തദ്ബ്രഹ്മ). ഇതാണ് ഗോപഥബ്രാഹ്മണത്തില്‍ (3. 4) പറയുന്ന രണ്ടാമത്തെ കാരണം. ന്യായമഞ്ജരിയിലെ അഭിപ്രായവും കാണുക..

(തുടരും…)

Tags: ആചാരാനുഷ്ഠാനങ്ങളുടെ തത്വശാസ്ത്രം208
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.