ന്യൂദല്‍ഹി: ബിജെപി വിരോധത്തിന്റെ പേരില്‍ അരവിന്ദ് കേജ്‌രിവാളിനെ കോണ്‍ഗ്രസ് നേതാക്കള്‍ ആവേശത്തോടെ പുകഴ്‌ത്തുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിമര്‍ശനം ഉയരുന്നു. പി. ചിദംബരത്തെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും മുന്‍ രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകളുമായ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്തു വന്നു.
ബിജെപിയെ തോല്‍പ്പിക്കാനുള്ള ജോലി പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഔട്ട്‌സോഴ്‌സ് ചെയ്തിരിക്കുകയാണോ എന്നാണ് ചിദംബരത്തോട് ട്വിറ്ററിലൂടെ ശര്‍മിഷ്ഠ ചോദിച്ചത്. ദല്‍ഹി ഫലം പുറത്തു വന്നതിനു പിന്നാലെ ബിജെപിയെ വിമര്‍ശിച്ചും ആം ആദ്മിപാര്‍ട്ടിയെ അളവറ്റ് പ്രശംസിച്ചുംചിദംബരം പ്രസ്താവന നല്‍കിയിരുന്നു.ശര്‍മിഷ്ഠയുടെ ട്വീറ്റ്ഇങ്ങനെ, എല്ലാ ബഹുമാനവും മനസ്സില്‍ വച്ചു ചോദിക്കട്ടെ സര്‍, ബിജെപിയെ തോല്‍പ്പിക്കാനുള്ള ജോലി സംസ്ഥാന പാര്‍ട്ടികള്‍ക്ക് നാം ഔട്ട്‌സോഴ്‌സ്ചെയ്‌തോ? നാം എന്തിന് ആപ്പിന്റെ വിജയത്തിനു ചുറ്റും കറങ്ങി നടക്കണം. നമ്മുടെ തകര്‍ച്ചയെക്കുറിച്ചല്ലേ കൂടുതല്‍ ആശങ്കപ്പെടേണ്ടത്. ബിജെപിയെ തോല്‍പ്പിക്കാനുള്ള ജോലി സംസ്ഥാനപാര്‍ട്ടികളെ ഏല്‍പ്പിച്ചെങ്കില്‍ നമ്മുടെ കടകള്‍ (പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍) പൂട്ടുന്നതല്ലേ നല്ലത്.
ഫലം വന്ന ദിവസം സ്വന്തം പാര്‍ട്ടിയുടെ ദയനീയ പരാജയത്തേക്കാള്‍ ചിദംബരത്തെ ആഹ്ലാദിപ്പിച്ചത് ആപ്പിന്റെ വിജയമായിരുന്നു. നാലിടത്തു മാത്രം കോണ്‍ഗ്രസിനു കെട്ടിവച്ച കാശു കിട്ടിയ തെരഞ്ഞെടുപ്പു ഫലത്തില്‍ ദല്‍ഹിയിലെ ജനങ്ങളെ സല്യൂട്ട് ചെയ്യുന്നു എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ചിദംബരത്തിന്റെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: