Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബാലസാന്ദീപകന്‍

കസ്തൂരിbyകസ്തൂരി
Feb 1, 2020, 03:00 am IST
inSamskriti

( ഭാഗം 2)

ഒരു നാള്‍ ശ്രീപരമേശ്വരന്‍ സാന്ദീപകന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട്, അയാളുടെ ഗുരുഭക്തിയിലും  ഗുരുശുശ്രൂഷയിലും താന്‍ അതീവ പ്രീതനായിരിക്കുകയാണെന്നും ഏതുവരം ചോദിച്ചാലും കൊടുക്കാന്‍ തയാറാണെന്നും പറഞ്ഞു. സാന്ദീപകനാകട്ടെ തന്റെ ഗുരുവിന്റെ അനുവാദം കൂടാതെ ഒന്നും ചെയ്യാന്‍ തയാറല്ല, എന്നു പറഞ്ഞ് ഓടി ഗുരുവിനെ  സമീപിച്ച് സാഷ്ടാംഗം നമസ്‌ക്കരിച്ചു കൊണ്ട് ചോദിച്ചു: ‘ഹേ! ഗുരോ, ഞാന്‍ ശിവനോട് അങ്ങയുടെ രോഗം മാറാനുള്ള വരം ചോദിക്കട്ടെയോ?’ എന്ന്. അംഗിരസ് അത്യന്തം കോപിഷ്ഠനായി പറഞ്ഞു ‘നീ എന്റെ ശിഷ്യനല്ല, എന്റെ ശത്രുവാണ്. ഞാന്‍ ഇനിയും ജന്മമെടുത്ത് കഷ്ടപ്പെടണമെന്നാണ് നീ ആഗ്രഹിക്കുന്നത്. ഈ ജന്മത്തില്‍ തന്നെ ഞാന്‍ മുക്തനായി തീരണമെന്ന് നീ ആഗ്രഹിക്കുന്നില്ല, അല്ലേ?’ സാന്ദീപകന്‍ വളരെ ദുഃഖത്തോടെ മടങ്ങിപ്പോയി ശിവന്റെ പാദങ്ങളില്‍ നമസ്‌ക്കരിച്ചു പറഞ്ഞു,’പ്രഭോ, ക്ഷമിച്ചാലും, ഞാന്‍ എന്തുവരം ചോദിക്കാനാണോ ആഗ്രഹിക്കുന്നത്, അതു ചോദിക്കാന്‍ എന്റെ ഗുരുദേവന്‍ ഇഷ്ടപ്പെടുന്നില്ല. എനിക്കു വേണ്ടി ഞാന്‍ ഒന്നും ചോദിക്കാന്‍ ആഗ്രഹിക്കുന്നില്ല’ എന്ന്. 

കുറേനാള്‍ കഴിഞ്ഞു, സാന്ദീപകന്‍ ഭിക്ഷയ്‌ക്കായി നഗരത്തില്‍ പോയ അവസരത്തില്‍ മഹാവിഷ്ണു തന്നെ അദ്ദേഹത്തിനു മുമ്പില്‍ പ്രത്യക്ഷനായി പറഞ്ഞു. ‘നിന്റെ ഗുരുഭക്തിയിലും ശുശ്രൂഷയിലും ഞാന്‍ അത്യന്തം സന്തുഷ്ടനായിരിക്കുന്നു. നിനക്ക് എന്തുവരം തരാനും ഞാന്‍ തയാറാണ്. നീ ശിവനോട് ഒരു വരവും ചോദിച്ചില്ല. പക്ഷേ ഇത്തവണ എന്നെ നിരാശനാക്കരുത്’ എന്ന്. സാന്ദീപകന് വളരെ അതിശയം തോന്നി. ‘ ഞാന്‍ അങ്ങേയ്‌ക്ക് എന്തെങ്കിലും സേവനം അനുഷ്ഠിക്കയോ, ദിവസത്തില്‍ ഒരു നേരമെങ്കിലും അങ്ങയോട് പ്രാര്‍ഥിക്കയോ ചെയ്യാതിരിക്കേ എന്റെ സേവനത്തില്‍ അങ്ങ് സന്തുഷ്ടനായതെങ്ങനെ? ‘ എന്നു ചോദിച്ചു. അപ്പോള്‍ പുഞ്ചിരി തൂകിക്കൊണ്ടു വിഷ്ണു ഭഗവാന്‍ ‘നീ നിന്റെ ഗുരുവിന് വേണ്ടി ചെയ്യുന്ന സേവനമാണ് എന്നെ സന്തുഷ്ടനാക്കിയത് ഗുരുവും ഈശ്വരനും രണ്ടല്ല, ഒന്നു തന്നെ’ എന്നു പറഞ്ഞു. ഇത്തവണയും സാന്ദീപകന്‍ ദേവനോട് അനുവാദം വാങ്ങി ഗുരുസന്നിധിയില്‍ പോയി വിവരമറിയിച്ചു. അപ്പോള്‍ ഗുരു പറഞ്ഞു’ സാന്ദീപകാ നീ വേണമെങ്കില്‍ നിനക്ക് എന്തെങ്കിലും വരം വാങ്ങിക്കോളൂ. എനിക്ക് വേണ്ടി ഒന്നും ചോദിക്കേണ്ട’ എന്ന്. 

സാന്ദീപകന്‍ അതു സമ്മതിച്ചു മടങ്ങി വിഷ്ണുദേവനെ ചെന്നു കണ്ട് നമസ്‌ക്കരിച്ചു പറഞ്ഞു; ‘ ഓ! ഭഗവാനേ, എനിക്ക് കുറേക്കൂടി ജ്ഞാനം തരിക. എനിക്ക് എന്റെ ഗുരുദേവനെ ശരിക്കും മനസ്സിലാക്കാന്‍ സാധിക്കണം. അങ്ങനെയായാല്‍ അദ്ദേഹം ഏതു തരത്തിലുള്ള ശുശ്രൂഷ എന്നില്‍ നിന്ന് ആഗ്രഹിക്കുന്നുവോ, അതു പ്രകാരം ചെയ്യാന്‍ എനിക്കു സാധിക്കും. അദ്ദേഹം എന്താണ് ഇഷ്ടപ്പെടുന്നതെന്ന് പലപ്പോഴും എനിക്കു മനസ്സിലാകുന്നില്ല. അങ്ങനെ അദ്ദേഹത്തിനു ദേഷ്യം വരുന്നു. എന്റെ ഗുരുവിനെ നല്ലപോലെ ശുശ്രൂഷിക്കാനുള്ള അറിവ് എനിക്ക് തന്നാലും.’ മഹാവിഷ്ണു വളരെ സന്തുഷ്ടനായി ‘തഥാസ്തു’  എന്നറിയിച്ച് മറഞ്ഞു.

മടങ്ങിയെത്തിയപ്പോള്‍, എന്തുവരമാണ് മഹാവിഷ്ണുവിനോട് വാങ്ങിയത് എന്ന് അംഗിരസ് ചോദിച്ചു. നടന്ന സംഭവം പറഞ്ഞു. തന്റെ ശിഷ്യന്റെ ഗുരുഭക്തിയില്‍ അംഗിരസ് അത്യധികം സന്തോഷിച്ചു. അദ്ദേഹത്തിന്റെ കുഷ്ഠരോഗവും അന്ധതയും ഉടനെ മറഞ്ഞു. ഈ രണ്ടു സുഖക്കേടുകളും തന്റെ ഗുരുഭക്തിയെ പരീക്ഷിക്കാനായി അദ്ദേഹം സ്വയം സ്വദേഹത്തില്‍ അവരോധിച്ചവയായിരുന്നു. തപസ്വിയായ അദ്ദേഹത്തിന് ദേഹപ്രാരാബ്ധമൊന്നും ഉണ്ടായിരുന്നില്ല. സംതൃപ്തനായ മഹര്‍ഷി സാന്ദീപകനെ അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു. ‘ഞാന്‍ നിന്നില്‍ വളരെ പ്രീതനായിരിക്കുന്നു. നിന്നെപ്പോലെ ഉത്കൃഷ്ടമായ ഗുരുഭക്തിയോടു കൂടി ഗുരുവിനെ സേവിക്കുന്നവര്‍ക്കാര്‍ക്കും യാതൊരാപത്തും ഒരിക്കലും സംഭവിക്കുന്നതല്ല. ഈ യുഗത്തില്‍ മാത്രമല്ല, ഭാവിയുഗങ്ങളിലും യുഗയുഗാന്തരങ്ങളിലെ ശിഷ്യന്മാരും നീ നിമിത്തം അനുഗൃഹീതരായിത്തീരട്ടെ.’ ഇതാണ് ശരിയായ ഗുരുഭക്തിയുടെ ഫലം.    

(വിവര്‍ത്തനം : ഡോ. കെ. ജി. തങ്കമ്മ)  

സമ്പാ:  എം. എസ്. സംഗമേശ്വരന്‍ 

ഫോണ്‍: 9447530446  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.