കണ്ണൂര്‍: സംസ്ഥാനത്ത് പൗരത്വ നിയമം നടപ്പാക്കില്ലെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ തള്ള് മാത്രമാണെന്ന് തെളിയിച്ച് കണ്ണൂരില്‍ പൗരത്വ രജിസ്‌ട്രേഷ്ന്‍ നടന്നു. പൗരത്വം രജിസ്റ്റര്‍ ചെയ്ത യുവാവിന്റെ മാതാപിതാക്കള്‍ പാക്ക് പൗരത്വമുള്ളവരാണ്. അതുകൊണ്ടാണ് ഇയാള്‍ ഇന്ത്യന്‍ പൗരത്വത്തിന് പുതുതായി അപേക്ഷ സമര്‍പ്പിച്ചത്.
2020 ജനുവരി 14നായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. പുതിയ അപേക്ഷയില്‍ ഏഴാം നമ്പര്‍ കോളത്തില്‍ ഇംഗ്ലീഷ് വലിയ അക്ഷരം എ വിഭാഗമായി ചേര്‍ത്താണ് ഭേദഗതി ചെയ്യപ്പെട്ട നിമമനുസരിച്ച് വിവരങ്ങള്‍ ചോദിക്കുന്നത്. ഇതുവരെ അപേക്ഷയില്‍ ഇത്തരമൊരു ചോദ്യമോ കോളമോ ഉണ്ടായിരുന്നില്ല. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവയില്‍ ഏതെങ്കിലുമൊരു രാജ്യത്തിനകത്തെ ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യന്‍, ജൈന, പാഴ്‌സി തുടങ്ങിയ ഏതെങ്കിലും മതവിഭാഗത്തില്‍ പെടുന്ന ആളാണോ എന്നാണ് അപേക്ഷയിലെ ചോദ്യം.
കേരളത്തിലും പൗരത്വ രജിസ്‌ട്രേഷന്‍ ആരംഭിച്ച് കഴിഞ്ഞെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. പാര്‍ലമെന്റ് പാസാക്കിയ നിയമം ഒരു സ്ംസ്ഥാന സര്‍ക്കാരിനും നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്നിരിക്കെ കേരളത്തില്‍ സിഎഎ നടപ്പാക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം വെറുമോരു രാഷ്‌ട്രീയ പ്രസ്താവന മാത്രമാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്.
















