കുറ്റിപ്പുറം: പൗരത്വ നിയമ ഭേദഗതിക്കനുകൂലമായ പ്രകടനത്തില്‍ പങ്കെടുത്തതിന് കുടിവെള്ളം നിഷേധിച്ച കോളനിയിലേക്ക് സേവാഭാരതി സ്ഥിരം കുടിവെള്ള വിതരണ പദ്ധതി ആരംഭിക്കും. വളാഞ്ചേരി തെക്കേ പൈങ്കണ്ണൂര്‍ ചെറുകുന്ന് പട്ടികജാതി കോളനി നിവാസികള്‍ക്കാണ് ദേശീയ സേവാഭാരതിയുടെ പദ്ധതി. കോളനി സന്ദര്‍ശിച്ച് ഭാരവാഹികള്‍ ഇക്കാര്യം വ്യക്തമാക്കി.
സര്‍ക്കാര്‍ കുടിവെള്ള പദ്ധതി ആരംഭിച്ചില്ലെങ്കില്‍ കോളനിയിലെ എല്ലാ വീടുകളിലേക്കും കുടിവെള്ളമെത്തിക്കാനാണ് പദ്ധതി. ഇതിനായി മറ്റ് സേവാസംഘടനകളെയും സംയോജിപ്പിക്കുമെന്ന് ആര്‍എസ്എസ് പ്രാന്തസേവാ പ്രമുഖ് അഡ്വ. വിനോദ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കോളനി നിവാസികള്‍ക്ക് സ്വകാര്യവ്യക്തി തന്റെ കിണറില്‍ നിന്ന് കൊടുത്തിരുന്ന വെള്ളം ബാഹ്യശക്തികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍ത്തിയിരുന്നു. ഇവിടെ സേവാഭാരതി യൂണിറ്റ് നാലു ദിവസമായി വെള്ളം എത്തിച്ചിരുന്നു. വെള്ളം വിതരണം ചെയ്യുന്ന വാഹനത്തിന് പെര്‍മിറ്റില്ലെന്നാരോപിച്ച് തടയാന്‍ ശ്രമമുണ്ടായി. സേവാഭാരതിയുടെ സ്വന്തം വാഹനത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്.
മിനിപമ്പയില്‍ രജിസ്‌ട്രേഷനോടെ പ്രവര്‍ത്തിക്കുന്ന സേവാഭാരതി യൂണിറ്റാണ് വെള്ളമെത്തിക്കുക. സര്‍ക്കാര്‍ സ്ഥിരം സംവിധാനമൊരുക്കിയില്ലെങ്കില്‍ ഇവിടെ സ്ഥലം കണ്ടെത്തി കിണര്‍ കുഴിച്ച് കുടിവെള്ള പദ്ധതി ആരംഭിക്കുകയാണ് സേവാഭാരതിയുടെ ലക്ഷ്യം.
സേവന വാര്‍ത്ത ചീഫ് എഡിറ്റര്‍ സന്തോഷ് കുത്താംപുള്ളി, വിപിന്‍ കൂടിയേടത്ത്, സേവാഭാരതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.പി. നന്ദകുമാര്‍, വിഭാഗ് കാര്യകാരി സദസ്യന്‍ കെ. വിശ്വനാഥന്‍, ജില്ലാ സമ്പര്‍ക്ക പ്രമുഖ് ശശി കുറ്റിപ്പുറം, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.ടി.വിജയരാഘവന്‍ എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ചു.
















