വളാഞ്ചേരി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ ദളിത് കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ച സംഭവം അത്യന്തം പ്രതിഷേധാര്‍ഹമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. പൈങ്കണ്ണൂര്‍ തെക്കുംമുറി ചെറുകുന്ന് കോളനി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി വിഭാഗങ്ങളുടെ കുടിവെള്ളം മുടക്കിയ ജിഹാദികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും പോലീസും സ്വീകരിക്കുന്നത്. നീതി നിഷേധിക്കപ്പെട്ട കുടുംബങ്ങളെ സഹായിക്കേണ്ടതിന് പകരം എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ജിഹാദികള്‍ക്കൊപ്പം അണിനിരക്കുന്നു.
കുടിവെള്ളം നിഷേധിച്ചവരെ ശിക്ഷിക്കുന്നതിന് പകരം കോളനിയില്‍ കുടിവെള്ളമെത്തിച്ച് കൊടുത്ത സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവം കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. ഈ അനീതിക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപിക്കെതിരെയും കേസെടുത്തു. പൗരത്വ നിയമ ഭേദഗതി സമരത്തിന്റെ മറവില്‍ മലപ്പുറത്ത് താലിബാന്‍ മോഡല്‍ സംഭവങ്ങളാണ് അരങ്ങേറുന്നത്.
നാലുവോട്ടിന് വേണ്ടി മതഭ്രാന്തന്മാരെ പിന്തുണക്കുന്ന നിലപാടില്‍ നിന്ന് സിപിഎമ്മും കോണ്‍ഗ്രസും പിന്മാറണം. ഇതിനെതിരെ ബിജെപി ശക്തമായ സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് രവി തേലത്ത്, കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.അതിനിടെ, ഇന്നലെ കോളനിനിവാസികള്‍ മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിനെ കണ്ട് പരാതി നല്‍കി. കുടിവെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കാമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കളക്ടര്‍ കോളനിനിവാസികള്‍ക്ക് ഉറപ്പു നല്‍കി.
















