പൊയിനാച്ചി: കാശ്മീരില്‍ അടക്കം പോളിയോ തുള്ളിമരുന്ന് വിതരണം നടക്കുമ്പോള്‍ കേരളത്തില്‍ പരാജയപ്പെടുന്നത് ആശങ്കാകുലമാണെന്ന് എബിവിപി ദേശിയ നിര്‍വാഹക സമിതി അംഗം ഇ.സന്ദീപ് പറഞ്ഞു. എബിവിപി ഉദുമ നഗര്‍ സമ്മേളനം പൊയിനാച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം സാമൂഹികമായ മുന്നോട്ട് പോകുന്നതിന് പകരം പിന്നോട്ട് നയിക്കപ്പെടുകയാണ്. ഇതിനെതിരെ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അശ്വിന്‍ ബന്തടുക്ക അദ്ധ്യക്ഷത വഹിച്ചു. നഗര്‍ സെക്രട്ടറി എം.എം.ശിവദാസ് സ്വാഗതവും എം.ശരണ്യ നന്ദിയും പറഞ്ഞു.‘
പുതിയ ഭാരവാഹികളായി വി.എം.സുദര്‍ശനന്‍ (പ്രസിഡന്റ്), സുനില്‍ കുമാര്‍(വൈസ് പ്രസി:), വിശ്വജിത്ത് ഭരതന്‍(സെക്രട്ടറി), എം.എം ശിവദാസ്(ജോ.സെക്രട്ടറി), അജിത്ത്.വൈ.ആര്‍ (ട്രഷറര്‍), എം.ശരണ്യ(വിദ്യാര്‍ത്ഥിനി പ്രമുഖ) എന്നിവരെ തെരഞ്ഞെടുത്തു.
















