Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

നാലാമനായി ക്രീസിലെത്തി: ബാറ്റുകൊണ്ട് അടിയുടെ പൂരം തീര്‍ത്ത് അജയ്യനായ് അയ്യര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2020, 07:54 am IST
inSports

 

ഓക്‌ലന്‍ഡ്: താന്‍ മഹാനായ ഫിനിഷറാണെന്ന് ശ്രേയസ് അയ്യര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. നാലാമനായി ക്രീസിലെത്തി ബാറ്റുകൊണ്ട് അടിയുടെ പൂരം തീര്‍ത്ത  അയ്യര്‍, ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി 20യില്‍  ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം സമ്മാനിച്ചു. പത്തൊമ്പതാം ഓവറില്‍ അവസാന പന്ത് വേലിക്കെട്ടിന് പുറത്തേക്ക് തൂക്കിയടിച്ചാണ് അയ്യര്‍ മത്സരം അവസാനിപ്പിച്ചത്. അയ്യര്‍  58 റണ്‍സുമായി അജയ്യനായി നിന്നു. ഈ മികവിന് കളിയിലെ കേമനുളള പുരസ്‌കാരവും ലഭിച്ചു. 

ന്യൂസിലന്‍ഡ് മുന്നോട്ട് വച്ച 204 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു ഓവര്‍ ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഇരുപത് ഓവറില്‍ അഞ്ചു വിക്കറ്റിന് 203 റണ്‍സ് കുറിച്ചു. ഈ വിജയത്തോടെ ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിലെത്തി. 

29 പന്തില്‍ അഞ്ചു ഫോറും മൂന്ന് സിക്‌സും സഹിതമാണ് അയ്യര്‍ 58 റണ്‍സ് കുറിച്ചത്. ടി 20 യില്‍ അയ്യരുടെ രണ്ടാം അര്‍ധ ശതകമാണിത്. മിന്നുന്ന ഫോം തുടരുന്ന ഓപ്പണര്‍ കെ.എല്‍. രാഹുലും അര്‍ധശതകം നേടി. 27 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും അടക്കം 56 റണ്‍സ് കുറിച്ചു. ക്യാപ്റ്റന്‍ കോഹ്‌ലിയും തിളങ്ങി. 32 പന്തില്‍ 45 റണ്‍സ് അടിച്ചെടുത്തു. മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെട്ട ഇന്നിങ്‌സ്.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് രണ്ടാം ഓവറില്‍ രോഹിത് ശര്‍മയെ നഷ്ടമായി. സ്പിന്നര്‍ സാന്ററെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച രോഹിത് ടെയ്‌ലറുടെ കൈപ്പിടിയിലൊതുങ്ങി. ഏഴു റണ്‍സാണ് രോഹിതിന്റെ നേട്ടം.ക്യാപ്റ്റന്‍ കോഹ്‌ലിയും കെ.എല്‍. രാഹുലും അടിച്ചുതകര്‍ത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലേക്ക് വേഗത്തില്‍ റണ്‍സ് ഒഴുകി. രണ്ടാം വിക്കറ്റില്‍ ഇവര്‍ 99 റണ്‍സ് അടിച്ചെടുത്തു. രാഹുല്‍ സ്പിന്നര്‍ സോധിയുടെ പന്തില്‍ പുറത്തായി.

നാലാമനായി ഇറങ്ങിയ ശ്രേയസ് അയ്യര്‍ ഒരറ്റത്ത് പിടിച്ചു നിന്നു. കോഹ്‌ലിയും ശിവം ദുബെയും പുറത്തായതോടെ ഇന്ത്യയൊന്ന് പരുങ്ങി. പക്ഷെ മനീഷ് പാണ്ഡെ ശ്രേയസ് അയ്യര്‍ക്ക് മികച്ച പിന്തുണ നല്‍കിയതോടെ മത്സരം ഇന്ത്യയക്ക് അനുകൂലമായി. മനീഷ് പാണ്ഡെ 12 പന്തില്‍ 14 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട ബാ്റ്റ് ചെയ്ത ആതിഥേയര്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, ഓപ്പണര്‍ കോളിന്‍ മണ്‍റോ, റോസ് ടെയ്‌ലര്‍ എന്നിവരുടെ അര്‍ധശതകങ്ങളുടെ പിന്‍ബലത്തിലാണ് 203 റണ്‍സ് എടുത്തത്. മണ്‍റോ 42 പന്തില്‍ ആറു ഫോറും രണ്ട് സിക്‌സും അടക്കം 59 റണ്‍സ് നേടി ടോപ്പ് സ്‌കോററായി.

വില്യംസണ്‍ 26 പന്തില്‍ 51 റണ്‍സ് അടിച്ചെടുത്തു. നാലു ഫോറും അത്രയും തന്നെ സിക്‌സും അടിച്ചു. റോസ് ടെയ്‌ലര്‍ 27 പന്തില്‍ 54 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെട്ട ഇന്നിങ്‌സ്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ , ഷാര്‍ദുല്‍ താക്കൂര്‍, യുസ്‌വേന്ദ്ര ചഹല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് എടുത്തു. 

സ്‌കോര്‍ബോര്‍ഡ്

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗുപ്റ്റില്‍ സി ശര്‍മ ബി ദുബെ 30, കോളിന്‍ മണ്‍റോ സി ചഹല്‍ ബി താക്കൂര്‍ 59, കെയ്ന്‍ വില്യംസണ്‍ സി കോഹ്‌ലി ബി ചഹല്‍ 51, കോളിന്‍ ഗ്രാന്‍ഡ്‌ഹോം സി ദുബെ ബി ജഡേജ 0, റോസ് ടെയ്‌ലര്‍ നോട്ടൗട്ട് 54, ടിം സീഫെര്‍ട്ട് സി അയ്യര്‍ ബി ബുംറ 1, മിച്ചല്‍ സാന്റര്‍ നോട്ടൗടട് 2, എക്‌സ്ട്രാസ് 6, ആകെ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 203.

വിക്കറ്റ് വീഴ്ച: 1-80, 2-116, 3-117, 4-178, 5-181

ബൗളിങ്: ജസ്പ്രീത് ബുംറ 4-0-31-1, ഷാര്‍ദുല്‍ താക്കൂര്‍ 3-0-44-1, മുഹമ്മദ് ഷമി 4-0-53-0, യുസ്‌വേന്ദ്ര ചഹല്‍ 4-0-32-1, ശിവം ദുബെ 3-0-24-1, രവീന്ദ്ര ജഡേജ 2-0-18-1.

ഇന്ത്യ: രോഹിത് ശര്‍മ സി ടെയ്‌ലര്‍ ബി സാന്റര്‍ 7, കെ.എല്‍. രാഹുല്‍ സി സൗത്തി ബി സോധി 56, വിരാട് കോഹ് ലി സി ഗുപ്റ്റില്‍ ബി ടിക്ക്‌നര്‍ 45, ശ്രേയസ് അയ്യര്‍ നോട്ടൗട്ട് 58, ശിവം ദുബെ സി സൗത്തി ബി സോധി 13, മനീഷ് പാണ്ഡെ നോട്ടൗട്ട് 14, എക്‌സ്ട്രാസ് 11, ആകെ. 19 ഓവറില്‍ നാല് വിക്കറ്റിന് 204.

വിക്കറ്റ് വീഴ്ച: 1-16, 2-115, 3-121, 4-142.

ബൗളിങ്: ടിം സൗത്തി 4-0-48-0, മിച്ചല്‍ സാന്റര്‍ 4-0-50-1, ഹമിഷ് ബെ്ന്നറ്റ് 4-0-36-0, ബ്ലെയര്‍ ടിക്ക്‌നര്‍ 3-0-34-1, ഇഷ് സോധി 4-0-36-2.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Kerala

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

Kerala

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

India

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

India

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.