തൊടുപുഴ: ഇടുക്കി പദ്ധതിയുടെ മൂലമറ്റം വൈദ്യുതി നിലയത്തിലെ രണ്ടാം നമ്പർ ജനറേറ്ററിന്റെ എക്‌സിറ്റർ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു. ആളപായമില്ല. ഇന്നലെ രാത്രി 9.15 ഓടുകൂടിയാണ് അപകടം. രണ്ടാം നമ്പർ ജനറേറ്റർ പ്രവർത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്.
ഭൂർഗർഭ നിലയമായതിനാൽ പുക നിറഞ്ഞത് കടുത്ത ആശങ്ക ഉയർത്തി. പവർ ഹൗസിന്റെ പ്രവർത്തനം പൂർണ്ണമായും നിർത്തി വച്ച് ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ആളപായം ഇല്ല. നിലയത്തിനുള്ളിൽ മൂലമറ്റം അഗ്നിശമന സേന എത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു.
പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.
















