കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ ജാമിത ടീച്ചറെ ആക്രമിക്കാന്‍ തീവ്രവാദികളുടെ ശ്രമം. പോലീസ് പണിപ്പെട്ട് ഇവരെ രക്ഷിച്ച് വാഹനത്തില്‍ കയറ്റി അയച്ചു. ‘മതജീവിതം മതരഹിത ജീവിതം’ എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ ഇസ്ലാമിക ഭീകരവാദത്തെ തുറന്നുകാണിച്ചതാണ് തീവ്രവാദികളെ പ്രകോപിപ്പിച്ചത്.
മത തീവ്രവാദത്തെ തള്ളിപ്പറഞ്ഞതിന്റെ പേരില്‍ 18 തവണ തന്നെ ആക്രമിച്ച കാര്യം അവര്‍ വിവരിച്ചു. വാടക വീടുകളില്‍ മാറി മാറി താമസിക്കുമ്പോഴും അവിടെയെല്ലാം വന്ന് ആക്രമിച്ചു. സ്ത്രീ വിരുദ്ധതയാണ് ഇവര്‍ക്ക്. സിഎഎക്ക് അനുകൂലമല്ലായെന്ന് പറഞ്ഞിട്ടും മോദിയുടെയും അമിത്ഷായുടെയും പണം പറ്റിയാണ് ഇവിടെ വന്നിരിക്കുന്നതെന്ന് പറഞ്ഞ് ഇവര്‍ ബഹളം കൂട്ടുകയായിരുന്നു, ഇവര്‍ പറഞ്ഞു. ജാമിത സംസാരിക്കുമ്പോള്‍ ചിലര്‍ കൂവുകയും ആക്രോശിക്കുകയും ചെയ്തു.
പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ ഇവരെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംരക്ഷണം നല്‍കിയ പോലീസിന് നേരെയും ചിലര്‍ തട്ടിക്കയറുന്നുണ്ടായിരുന്നു. പോലീസ് സംരക്ഷണയില്‍ തന്നെയാണ് ജാമിത തിരിച്ചുപോയത്.
















