പാലക്കാട് : എസ്ഡിപിഐയുമായി ഒരു സഹകരണവും വേണ്ടെന്ന സിപിഎം നിലപാടിനെ പരസ്യമായി എതിര്‍ത്ത് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ എസ്ഡിപിഐക്കൊപ്പം വേദി പങ്കിട്ടുകൊണ്ട് എം ഹംസയാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശത്ത പരസ്യമായി അവഗണിച്ചത്.
കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകുര്‍ശ്ശിയില്‍ എസ്ഡിപിഐ സംഘടിപ്പിച്ച പരിപാടിയില്‍ ഇയാള്‍ പങ്കെടുക്കുകയായിരുന്നു. എസ്ഡിപിഐ ജില്ലാ സെക്രട്ടറി അലവി മാസ്റ്റര്‍ അടക്കമുള്ളവരായിരുന്നു പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച റാലിയുടെ മുഖ്യ സംഘാടകര്‍. ഇതില്‍ പങ്കെടുക്കാനായി സിഐടിയും ജില്ലാസെക്രട്ടറി കൂടിയായ എം. ഹംസയും എത്തുകയായിരുന്നു.
ജമാഅത്ത ഇസ്ലാമി എസ്ഡിപിഐ കക്ഷികളുമായി സമരങ്ങളില്‍ സഹകരിക്കരുതെന്ന് സിപിഎം സംസ്ഥാന നേതൃത്വം കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ചാണ് ഹംസ എസ്ഡിപിഐക്കൊപ്പം റാലിയില്‍ പങ്കെടുത്തത്. ഇതോടെ ഹംസയ്‌ക്കെതിരെ സിപിഎമ്മില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. കര്‍ശ്ശന നടപടി കൈക്കൊള്ളണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
















