തിരുവനന്തപുരം: ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ അധിപന് ഗവര്‍ണര്‍ തന്നെയാണെന്ന് ആവര്‍ത്തിച്ച് ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മിതെയല്ലെന്നും ഭരണഘടന വായിച്ചു പഠിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തക്ക മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് സ്യൂട്ട് ഹര്‍ജി നല്‍കാം. അതിനെ എതിര്‍ക്കാന്‍ സാധിക്കില്ല. എന്നാല്‍ ഗവര്‍ണര്‍ എന്ന നിലയില്‍ മാധ്യമങ്ങള്‍ വഴിയല്ല ഇക്കാര്യം അറിയേണ്ടത്. സംസ്ഥാന സര്‍ക്കാരിന് അറിയിക്കേണ്ട ബാധ്യതയും മര്യാദയുമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന് കുറ്റപ്പെടുത്തി. നയപരവും, നിയമപരവുമായ കാര്യങ്ങള്‍ ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ഗവര്‍ണര്‍ അറിയേണ്ടത് മാധ്യമങ്ങളിലൂടെ അല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇതോടെ ഗവര്‍ണറെ അറിയിക്കാതെയാണ് പിണറായി സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടതെന്ന് പരസ്യമാവുകയാണ്. എന്നാല്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ ആയതോടെ അതിനെ പ്രതിരോധിക്കാനുള്ള നീക്കം നടത്തുകയാണ് മുഖ്യമന്ത്രി പിണറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: