കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ സമരം നടത്തുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ കേസെടുത്തതില്‍ മുഖയമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനവുമായി സമസ്ത. സമരക്കാര്‍ക്കെതിരെ കേസെടുക്കില്ലെന്ന ഡിജിപിയുടെ പ്രഖ്യാപനം നടപ്പാക്കിയില്ലെന്ന് ആരോപിച്ചാണ് വിമര്‍ശിച്ചത്. മുഖപത്രമായ സുപ്രഭാതത്തിലെ എഡിറ്റോറിയലിലൂടെയാണ് ആഭ്യന്തര വകുപ്പിനേയും പോലീസിനേയും വിമര്‍ശിച്ചിരിക്കുന്നത്,
പൗരത്വ നിയമത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ കേസെടുക്കുവാന്‍ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്ന ഡിജിപിയുടെ പ്രസ്താവനക്ക് പുല്ല് വിലയാണ് പോലീസ് നല്‍കുന്നത്. കോഴിക്കോട് എലത്തൂരിലും, തൃശൂരിലും, കുറ്റ്യാടിയിലും പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശങ്ങളല്ല മറിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ ആജ്ഞകളാണ് അവര്‍ അനുസരിക്കുന്നതെന്നും കരുതേണ്ടിയികരിക്കുന്നു.
അടുത്തിടെ തൃശൂരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പൗരത്വ നിയമവിരുദ്ധ റാലിയില്‍ പങ്കെടുത്ത എസ്കെഎസ്എസ്എഫ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സമസ്ത മുഖപ്രസംഗം എഴുതിയിരിക്കുന്നത്. പൗരത്വ നിയമത്തിനെതിനെ സിപിഎമ്മിനൊപ്പം നില്ക്കുന്ന നിലപാടാണ് സമസ്ത സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്ത പോലീസിന്റെ നടപടി സമസ്തയെ ചൊടിപ്പിച്ചിട്ടുണ്ട്.
ഡിജിപി ലോക്നാഥ് ബെഹ്റക്കും ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും പോലിസിന്റെമേല്‍ യാതൊരു നിയന്ത്രണവുമില്ലെന്ന സന്ദേശമാണ് ഇതുവഴി പൊതുസമൂഹത്തിന് കിട്ടുന്നത്. സര്‍വീസ് ചട്ടങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സസ്പെന്ഷന് പോലുള്ള ശിക്ഷകള്‍കൊണ്ടെന്ത് ഫലമാണുള്ളത്. എലത്തൂരില്‍ നടന്നതിന്റെ മറ്റൊരു ആവര്‍ത്തനമാണ് തൃശൂരില്‍ നടന്ന ഭരണഘടനാ സംരക്ഷണ സംഗമത്തിനെതിരെയും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള കേരളത്തിന്റെ ഒന്നിച്ചുള്ള പോരാട്ടം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നായിരുന്നു.
സമരക്കാര്‍ക്കെതിരെ കേസെടുത്ത എലത്തൂര്‍ എസ്ഐ ജയപ്രസാദിനെയും പോലീസുകാരന് ശ്രീജിത്ത് കുമാറിനെയും പറഞ്ഞുവിടുകയാണ് വേണ്ടത്. അതിനുള്ള ചങ്കൂറ്റമാണ് സംസ്ഥാന ഭരണകൂടത്തില്‍നിന്ന് ഉണ്ടാകേണ്ടത്. കാക്കിക്കുള്ളില്‍ കാവിക്കൊടി ഒളിപ്പിച്ചവര്‍ക്ക് അത് മാത്രമേ പാഠമാകൂ.
എന്നാല്‍ ആ മാതൃക പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് തൃശൂരിലെ ഏമാന്മാര് തീരുമാനിച്ചതിന്റെ ഫലമായിട്ടാണ് റാലിയില്‍ പങ്കെടുത്ത എസ്.കെ.എസ്.എസ്.എഫ്, കെ.എസ്.യു, എസ്.എഫ്.ഐ, സി.പി.ഐ നേതാക്കള്‍ക്കെതിരേ പൊലിസ് കള്ളക്കേസ് എടുത്തത്. സമാനമായ സംഗമങ്ങള്‍ മറ്റു ജില്ലകളില്‍ നടന്നെങ്കിലും അവിടെയൊന്നും പൊലിസ് യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല.
മുകളില്‍നിന്ന് നിര്‍ദേശമുണ്ട് കേസെടുക്കാന്‍ എന്നായിരുന്നു പൊലിസ് ഭാഷ്യം. കേസെടുക്കുവാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നു ലോക്നാഥ് ബെഹ്റ പിന്നെ എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്നും സമസ്ത കുറ്റപ്പെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: