Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മതത്വത്തില്‍ തന്മയീഭവിക്കുന്ന ഭക്തി

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jan 17, 2020, 04:00 am IST
in Samskriti

ശ്ലോകം 46

ശ്രദ്ധാ ഭക്തി ധ്യാനയോഗാന്‍ മുമുക്ഷോഃ

മുക്തേര്‍ ഹേതൂന്‍ വക്തി സാക്ഷാത് ശ്രുതേര്‍ഗീഃ

യേ വാ ഏതേഷ്വേവ തിഷ്ഠത്യമുഷ്യ

മോക്ഷോളവിദ്യാ കല്പിതാദ് ദേഹ ബന്ധാത്

ശ്രദ്ധ, ഭക്തി, ധ്യാനം, യോഗം എന്നിവ മുക്തിയ്‌ക്കുള്ള കാരണങ്ങളെന്ന് ശ്രുതിവാക്യങ്ങള്‍ പറയുന്നു. ഇവയില്‍ സ്ഥിരത നേടിയയാള്‍ അവിദ്യയെ തുടര്‍ന്നുണ്ടായ ദേഹബന്ധനങ്ങളില്‍ നിന്ന് മുക്തനാവും.

ധ്യാനം യോഗം എന്ന് വേറെയും ധ്യാനയോഗം എന്ന് ഒരുമിച്ചും പറയാം. വിചാരം ചെയ്യാനുള്ള കഴിവിനെ വേണ്ട പോലെ മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രദ്ധയും ഭക്തിയും ധ്യാനവും യോഗവുമൊക്കെ സഹായിക്കും.

ഗുരുവിലും വേദാന്തവാക്യത്തിലുമുള്ള അടിയുറച്ച വിശ്വാസമാണ് ശ്രദ്ധ. സ്വസ്വരൂപത്തെ അനുസന്ധാനം ചെയ്യുന്നത് ഭക്തി. അന്ത:കരണം പരമാത്മാവില്‍ ഉറപ്പിക്കുന്നതാണ് ധ്യാനം. ചിത്തവൃത്തികളെ നിരോധിച്ച് പരമാത്മാവിലേക്ക് ചേര്‍ക്കുന്നത് യോഗം.

ശ്രദ്ധയും ഭക്തിയും ഉണ്ടെങ്കിലേ ധ്യാനം നന്നാവുകയുള്ളൂ. ശ്രദ്ധയുള്ളയാള്‍ക്ക് മാത്രമേ ഭക്തനാകാനാവൂ. ഇവ രണ്ടും ചേര്‍ന്നാല്‍ ധ്യാനയോഗത്തിന് ശക്തമായ അടിത്തറയായി. അടിയുറച്ച വിശ്വാസമുള്ളയാള്‍ക്ക് ഭക്തിയിലൂടെ മുന്നേറാം. ആത്മതത്വത്തില്‍ തന്മയീഭവിക്കലാണ് ഭക്തിയുടെ ഉയര്‍ന്ന തലം. ധ്യാനത്തിലൂടെ നമ്മുടെ യഥാര്‍ത്ഥ സ്വരൂപത്തെ സാക്ഷാത്കരിക്കാനാവും. യോഗം എന്നതിനെ പ്രത്യേകം അര്‍ത്ഥം പറയുകയാണെങ്കില്‍ അത് അഷ്ടാംഗ യോഗം മുതല്‍ ഏറ്റവും ഉന്നതിയായ ജീവാത്മാ പരമാത്മാ ഐക്യം വരെയുണ്ട് എന്ന് കാണാം.

പരിമിതനായ ജീവനല്ല ഞാന്‍ എന്നും അപരിമേയമായ പരമാത്മാ സ്വരൂപം തന്നെയെന്നും അനുഭവമാകണം. മുമുക്ഷുവായുള്ളയാള്‍ ശ്രദ്ധാലും ഭക്തനും ധ്യാനിക്കുന്നവനും യോഗിയുമാകുന്നു. ഇവയെല്ലാം ഇവിടെ പറഞ്ഞു വച്ചത് സാക്ഷാല്‍ ശ്രുതി വാക്യത്തെ കടമെടുത്താണ്. ആരാണോ ശ്രദ്ധ, ധ്യാനയോഗങ്ങളില്‍ ഉറച്ചിരിക്കുന്നത് അവര്‍ക്ക് അറിവില്ലായ്‌മയെ തുടര്‍ന്നുണ്ടായ സകല ബന്ധനങ്ങളും ഇല്ലാതാകും.

നമ്മള്‍ ഓരോരുത്തരും കുടുങ്ങിക്കിടക്കുന്ന വലിയ ബന്ധനമാണ് ശരീരത്തോടുള്ള ആസക്തി. കൊച്ചു കുട്ടി മുതല്‍ പ്രായമായ ആള്‍ വരെ തന്റെ ശരീരത്തിലും മറ്റ് ചിലവയിലുമൊക്കെ കെട്ടിയിടപ്പട്ടിരിക്കുകയാണ്. ഞാന്‍ ഈ ശരീരമല്ല ആത്മാവാണ് എന്നതാണ് ശരിയായ ജ്ഞാനം.

ശരീരത്തിന് നിരവധി മാറ്റം വന്നപ്പോഴും എനിക്ക് മാറ്റമുണ്ടായില്ല എന്നത് വിചാരം ചെയ്യുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ. അറിവില്ലായ്‌മ മൂലം അനാത്മ വസ്തുക്കളായ ശരീരം മുതലായവയില്‍ അഭിമാനിച്ച് അവയുമായി താദാത്മ്യം പ്രാപിക്കുന്നു.

ഇത് ബന്ധനത്തിന് കാരമാകുന്നു. ഇതിനെ നീക്കാനാണ് വിചാരം ചെയ്യേണ്ടത്. അതുകൊണ്ടാണ് ശരിയായി ചിന്തിക്കാനായി ശ്രദ്ധ ഭക്തി ധ്യാനയോഗങ്ങളെ പറഞ്ഞു വച്ചത്. കൈവല്യ ഉപനിഷത്തില്‍ ഗുരു ശിഷ്യനെ സമീപിക്കുന്ന ഭാഗത്ത് ‘ശ്രദ്ധാ ഭക്തി ധ്യാനയോഗാദവേഹി ‘

ശ്രദ്ധ, ഭക്തി, ധ്യാനയോഗങ്ങളാല്‍ എത്തണം എന്ന മന്ത്രത്തെയാണ് ഇവിടെ വിവരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.