തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച വിമാനം തകരാറിലായി. മുഖ്യമന്ത്രി സഞ്ചരിച്ച എയര്‍ ഇന്ത്യയുടെ എക്‌സ്‌പ്രെസ് വിമാനം ഐ എക്‌സ് 373 ആണ് പറന്നുയര്‍ന്ന് പതിനഞ്ച് മിനിറ്റിനു ശേഷം തിരിച്ചിറക്കേണ്ടിവന്നത്.
രാവിലെ 8.15 ന് തിരുവനന്തപുരത്ത് നിന്നും കരിപ്പൂരിലേക്ക് പോകാനായി പുറപ്പെടവെയായിരുന്നു സംഭവം. പറന്നുയര്‍ന്ന് കഴിഞ്ഞശേഷം പൈലറ്റ് വിമാനത്തിന് തകരാര്‍ സംഭവിച്ചു എന്ന കാര്യം തിരിച്ചറിഞ്ഞു. തുടര്‍ന്ന് അടിയന്തിരമായി വിമാനം തിരിച്ചിറക്കകയാണെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ അറിയിക്കുകയായിരുന്നു. തിരിച്ചിറക്കി തകരാര്‍ പരിഹരിച്ചശേഷം വിമാനം വീണ്ടും കരിപ്പൂരിലേക്ക് തിരിച്ചു.
















