വളാഞ്ചേരി : സമൂഹ മാധ്യമത്തില്‍ ഭാര്യയുടെ ഫോട്ടോ പ്രചരിപ്പിത്ത് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കാര്‍ത്തല സ്വദേശിയായ ഷഫീഖ് റഹ്മാനാണ് പിടിയിലായത്.
വാട്സ്ആപ്പ് വഴി ഭാര്യയുടെ ചിത്രഉപയോഗിച്ച് വര്‍ഗ്ഗീയത പ്രചരിപ്പിക്കുകയും, സമൂഹത്തില്‍ ചേരി തിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്നും ആരോപിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വളാഞ്ചേരി എസ്ഐമാരായ ഗോപന്, അബുബക്കര്‍ സിദ്ദിഖ്, എഎസ്ഐ അനില്‍ കുമാര്‍, എസ്സിപിഒ അല്‍ത്താഫ് എന്നിവരടങ്ങുന്ന സംഘമാണ് ഷഫീഖിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: