മലപ്പുറം: എ.പി അബ്ദുള്ളക്കുട്ടി മുസ്ലിം സമുദായത്തിന്റെ ഒറ്റുകാരനാണെന്നും പള്ളിക്കുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും സമസ്ത നേതാവ് ഉമര്‍ ഫൈസിയുടെ ആഹ്വാനം. അബ്ദുള്ളക്കുട്ടി പള്ളിയില്‍ എത്തിയാല്‍ ഇയാളെ തടയുന്നതില്‍ തെറ്റില്ലെന്നും ഉമര്‍ ഫൈസി ഒരു മാധ്യമത്തോട് പറഞ്ഞു.
പിഴച്ച വഴിയിലൂടെയാണ് അദ്ദേഹം സഞ്ചരിക്കുന്നത്. അബ്ദുള്ള ക്കുട്ടി എന്തിന് പള്ളിയില്‍ വരുന്നു. ഇസ്ലാമില്‍ നിന്നും പുറത്ത് പോയവര്‍ക്ക് പള്ളിയില്‍ പ്രവേശനമില്ല. അബ്ദുള്ളക്കുട്ടിക്ക് പോകാന്‍ മറ്റ് എത്രയോ സ്ഥലങ്ങളുണ്ട്. പള്ളിയെ സംബന്ധിച്ചിടത്തോളം അത് വിശ്വാസികളുടെ ആരാധനാലയമാണ്. അവിടെ മുസ്ലിങ്ങള്‍ മാത്രമേ പ്രവേശിക്കാന്‍
പാടുള്ളൂ. അതിനാല്‍ മതം നിഷേധിച്ച് പോയ അബ്ദുള്ളക്കുട്ടിക്ക് പള്ളിയില്‍ പ്രവേശനം കൊടുക്കേണ്ട ആവശ്യമില്ലെന്നും ഉമര്‍ ഫൈസി പറഞ്ഞു. മുസ്ലിം സമൂഹത്തെ ദ്രോഹിക്കുകയും ”മുസ്ലീം ജനതയെ നാടുകടത്തണം, അവര്‍ക്ക് ഇവിടെ ജീവിക്കാന്‍ അവകാശമില്ലെന്നും” പറയുന്നയാള്‍ ഇസ്ലാം മതത്തിന്റെ ഒറ്റുകാരന് തന്നെയാണ്. ചില്ലറ ആവശ്യങ്ങള്‍ക്ക് വേണ്ടി യാണ് അവര്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്. ഉമര്‍ ഫൈസി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: