തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്ഐയെ വെടിവച്ച് കൊന്ന ഭീകരര്‍ പിടിയിലാകുമ്പോഴുള്ള ചിത്രങ്ങള്‍ ജന്മഭൂമിക്ക് ലഭിച്ചു.
ഇരുവരെയും തിരിച്ചറിയാനാകാത്ത വിധം മുടിയും താടിയും വെട്ടി. അബ്ദുള്‍ ഷമീം മുടി പറ്റവെട്ടി മീശയും താടിയും ഒഴിവാക്കി. ഷര്‍ട്ടും പാന്റ്സുമായിരുന്നത് പാന്റ്സും ബനിയനുമാക്കി. തൗഫീഖ് താടിയും മീശയും വടിച്ചു. മുടിയുടെ രീതിയും മാറ്റി. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകാത്ത വിധമാണ് ഇരുവരുടെയും രൂപമാറ്റം. ഇവര്‍ രൂപം മാറാന്‍ സാധ്യത ഉള്ളതിനാല്‍ ആ തരത്തിലുള്ള ചിത്രങ്ങളും തമിഴ്നാട് ക്യുബ്രാഞ്ച്പുറത്ത് വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: