ദുബായ്: കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീം നായകനായി ഇന്ത്യന്‍ നായകന് വിരാട് േകാഹ്ലി. കോഹ്ലിക്ക് പുറമെ ടെസ്റ്റ് ടീമില്‍ മായങ്ക് അഗര്‍വാളും ഉള്‍പ്പെട്ടു. ഏകദിന ടീമില്‍ രോഹിത് ശര്‍മ, മുഹമ്മദ് ഷമി, കുല്‍ദീപ്
യാദവ് എന്നിവരും കോഹ്ലിക്കൊപ്പമുണ്ട്. ഏകദിന ടീമില്‍ കൂടുതല്‍ പേര് ഇടംനേടിയതും ഇന്ത്യയില്‍നിന്നാണ്, നാലുപേര്‍. കഴിഞ്ഞ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഏറ്റുമുട്ടിയ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകളില്‍ നിന്ന് രണ്ടുപേര്‍ വീതം ഐസിസി ടീമിലുണ്ട്.
ഫൈനലില്‍ ഏറ്റുമുട്ടിയ ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് ടീമുകളില്‍നിന്നും രണ്ടുപേര്‍ വീതം മാത്രമേ ഇടംപിടിച്ചുള്ളൂ. ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, പാക്കിസ്ഥാന് ടീമില്‍നിന്ന് ഓരോരുത്തരും ഏകദിന ടീമിലുണ്ട്. ന്യൂസിലന്‍ഡില്‍ നിന്ന് കെയ്ന്‍ വില്യംസ്, ട്രെന്റ് ബോള്‍ട്ട്, ഇംഗ്ലണ്ടില്‍ നിന്ന് ബെന്‍ സ്റ്റോക്സ്, ജോസ് ബട്ട്ലര്‍ എന്നിവരാണ് ഇടംനേടിയത്. പാക്കിസ്ഥാനില്‍ നിന്ന് ബാബര്‍ അസം, ഓസ്ട്രേലിയയില്‍ നിന്ന് മിച്ചല്‍ സ്റ്റാര്‍ക്, വിന്‍ഡീസില്‍ നിന്ന് ഷായ് ഹോപ്പ് എന്നിവര്‍ എത്തിയപ്പോള്‍ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ടീമുകളില്‍ നിന്ന് ഒരാളും ഐസിസി ഏകദിന ടീമില്‍ ഇടംനേടിയില്ല.
ടെസ്റ്റ് ടീമില്‍ ഏറ്റവും കൂടുതല്‍ പേര് ഓസ്ട്രേലിയയില്‍ നിന്നാണ്. അഞ്ചുപേര്‍. സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിന്‍സ്, മാര്‍നസ് ലബുഷെയ്ന്, മിച്ചല്‍ സ്റ്റാര്‍ക്, ലഥാന്‍ ലിയോണ്‍ എന്നിവരാണ് ഓസീസില്‍ നിന്ന് ഐസിസി ടെസ്റ്റ് ടീമില്‍ എത്തിയവര്‍. ന്യൂസീലന്‍ഡില്‍നിന്ന് മൂന്നു പേരും ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചു. ഇന്ത്യയില്‍നിന്ന് രണ്ട്, ഇംഗ്ലണ്ടില്‍നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് ശേഷിക്കുന്ന രാജ്യങ്ങളില്‍നിന്നുള്ളവരുടെ എണ്ണം. ഏകദിന-ടെസ്റ്റ് ടീമില്‍ വിരാട് കോലിക്കു പുറമെ ഇടംപിടിച്ചവര്‍ ബെന്‍ സ്റ്റോക്സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ മാത്രം.
ഐസിസി ടെസ്റ്റ് ഇലവന്: മായങ്ക് അഗര്‍വാള്‍, ടോം ലാഥം, മാര്‍നസ് ലബുഷെയ്ന്, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, ബെന്‍ സ്റ്റോക്സ്, ബി.ജെ. വാറ്റ്ലിങ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, നീല്‍ വാഗ്നര്‍, നേഥന്‍ ലയണ്‍
ഐസിസി ഏകദിന ഇലവന്: രോഹിത് ശര്‍മ, ഷായ് ഹോപ്പ്, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ബാബര്‍ അസം, കെയ്ന്‍ വില്യംസന്, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര് (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ക്, ട്രെന്റ് ബോള്‍ട്ട്, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: