ന്യൂദല്‍ഹി : ഭീകര്‍ക്കൊപ്പം അറസ്റ്റിലായ ജമ്മു കശ്മീര്‍ പോലീസ് ഡിവൈഎസ്പി ദേവേന്ദര്‍ സിങ്ങിന് ഒരു വിധത്തിലുള്ള അവാര്‍ഡും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയിട്ടില്ലെന്ന് സ്ഥിരീകരണം. ജമ്മു കശ്മീര്‍ പോലീസ് ഔദ്യോഗീക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള പ്രചിരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.
ഡിവൈഎസ്പി ദേവേന്ദര്‍ സിങ്ങിന്റെ സുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം 2018 സ്വതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് ധീരതാ പുരസ്കാരം നല്കി ആദരിച്ചതായാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. ഇത് തികച്ചും വ്യാജ വാര്‍ത്തയാണ്. സേവന കാലത്ത് എല്ലാവര്ക്കും നല്കുന്ന പുരസ്കാരം മാത്രമാണ് അദ്ദേഹത്തിനും ലഭിച്ചിട്ടുള്ളതെന്നും ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.
2017 ആഗസ്റ്റ് 25,26 തിയതികളില്‍ പുല്‍വാമ ഭീകരാക്രമണം നടക്കുന്ന സമയങ്ങളില്‍ ദേവേന്ദ്ര സിങ് പുല്‍വാമ ജില്ലയിലാണ് സേവനം അനുഷ്ഠിച്ചിരുന്നു. ഇതുമായി കൂട്ടിക്കലര്‍ത്തിയാണ് മാധ്യമങ്ങള്‍ സംസ്ഥാന പോലീസും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും എതിരേ വാര്‍ത്ത പ്രചരിപ്പിക്കുന്നത്.
ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന പോലീസിനെ മൊത്തം കുറ്റപ്പെടുത്തരുത്. ഇത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുളവാക്കുന്നതാണ്, അതിനാല്‍ ഒഴിവാക്കണമെന്നും ഇതില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പ്രത്യേക സമിതിക്കും രൂപം നല്‍കിയിട്ടുണ്ടെന്നും ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. നിലവില്‍ ശ്രീനഗര്‍ വിമാനത്താവളത്തിലെ തട്ടിക്കൊണ്ടുപോകല്‍ തടയല്‍ വിഭാഗത്തില്‍ ജോലിലാണ് ദേവേന്ദര്‍ സിങ് ജോലി ചെയ്തിരുന്നത്.
ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പമാണ് ജമ്മു കശ്മീര്‍ ഭീകരര്‍ ദേവേന്ദര്‍ സിങ്ങിനെ സുരക്ഷാ സൈന്യം അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ക്ക് ഇയാള്‍ സഹായം നല്‍കിയതായും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. ഭീകരരെ ദല്‍ഹിയില്‍ എത്തിക്കുന്നതിനായി ഇയാള്‍ 12 ലക്ഷം രൂപ പ്രതിഫലം വാങ്ങിയെന്നും ദേവേന്ദര്‍ സിങ് സമ്മതിച്ചിട്ടുണ്ട്. ഭീകരരെ ബനിഹാള്‍ തുരങ്കം കടത്തുന്നതിനായാണ് ഇയാള്‍ പ്രതിഫലം വാങ്ങിയിരുന്നത്.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അംഗം നവീദ് ബാബുവിനും, അല്‍ത്താഫിനും ഒപ്പമാണ് ദേവേന്ദര്‍ സിഭങ് പിടിയിലായത്. കഴിഞ്ഞവര്‍ഷം ദക്ഷിണ കശ്മീരില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മറുനാട്ടുകാരായ 11 തൊഴിലാളികളെ വധിച്ച കേസിലെ പ്രതിയാണ് നവീദ്. പ്രതികള്‍ക്കൊപ്പം ഷോപ്പിയാനിലെ അഭിഭാഷകനായ ഇര്‍ഫാനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭീകരര്‍ രണ്ടുദിവസം ശ്രീനഗറിലെ ഇന്ദ്രാ നഗറിലുള്ള ദവീന്ദര്‍ സിങ്ങിന്റെ വസതിയില്‍ തങ്ങിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദേവേന്ദര്‍ സിങ്ങിന്റെ പക്കല്‍ നിന്നും ഒരു എ.കെ.-47 റൈഫിള്‍, രണ്ടു പിസ്റ്റളുകള്‍, രണ്ടു ഗ്രനേഡുകള്‍, രണ്ടുലക്ഷം രൂപ എന്നിവയും പിടിച്ചെടുത്തു. ഇയാള്‍ വര്‍ഷങ്ങളായി ഭീകരരെ ഒളിത്താവളം ഒരുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: