കാഞ്ഞങ്ങാട്: രാഷ്ട്രപതി ഒപ്പ് വെച്ച് നിയമമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായി കാഞ്ഞങ്ങാട് നഗരസഭ കൊണ്ടുവന്ന പ്രമേയത്തിനെതിരെ നിലപാടെടുത്ത ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് നേരെ അക്രമം. പിന്നാലെ കൗണ്‍സിലില്‍ നിന്നുള്ള സസ്പെന്ഷന് നടപടിയും.
യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്താണ് പ്രമേയം കൊണ്ടുവന്നത്. പ്രമേയം ചെയര്മാന് വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതിനെ എതിര്‍ത്ത് ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്ത് വരികയായിരുന്നു. പ്രാബല്യത്തില്‍ വന്ന നിയമത്തിനെതിരെ പ്രമേയം പസാക്കുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് ബിജെപി കൗണ്‍സിലര്‍മാര്‍ പ്രമേയത്തിനെതിരെ നിലകൊണ്ടത്.
പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇടത് വലത് കൗണ്‍സിലര്‍മാര്‍ പ്രതിരോധിക്കാനും ചോദ്യം ചെയ്യാനും തുടങ്ങിയത്. നിലപാടില്‍ ഉറച്ച് നിന്ന ബിജെപി കൗണ്‍സിലര്‍മാര്‍ പ്രമേയം അവതരിപ്പിക്കാനുള്ള ചെയര്‍മാന്റെ ശ്രമത്തിനെതിരെ ശബ്ദമുയര്‍ത്തി. ഇതോടെ പ്രമേയത്തെ അനുകൂലിച്ച മറ്റ് കൗണ്‍സിലര്‍മാര്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് നേരെ തിരിഞ്ഞു.
നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ച ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് നേരെ നടന്ന അക്രമം
പ്രതിഷേധ സൂചകമായി പ്രമേയത്തിന്റെ കോപ്പി വലിച്ച് കീറാന്‍ ബിജെപി ജില്ലാ സെക്രട്ടറികൂടിയായ എം. ബല്‍രാജ് ശ്രമിച്ചപ്പോള്‍ ഇടത് വലത് കൗണ്‍സിലര്‍മാര്‍ ബല്‍രാജിനെ തള്ളുകയും കൈക്ക് കയറിപിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. അതിനിടെ ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ക്ക് നേരെയും കയ്യേറ്റ ശ്രമമുണ്ടായി. ചോരയോലിപ്പിച്ച കൈകള്‍ ഉയര്‍ത്തി ചെയര്‍മാനോട് പ്രതിഷേധിക്കാന്‍ അവകാശമില്ലെന്ന് ബല്‍രാജും ടി.വി.അജയകുമാറും ചോദിക്കുന്നതിനിടയില്‍ അക്രമം രൂക്ഷമാവുകയായിരുന്നു.
ഇതിനിടെ ഇടത് സംഘടനാ അനുകൂലികളായ ജീവനക്കാരും ബിജെപി കൗണ്‍സിലര്‍മാരെ പുറത്താക്കാനെന്ന വ്യാജേന കയ്യേറ്റം ചെയ്തു. പ്രതിഷേധിച്ച ബിജെപി കൗണ്‍സിലര്‍മാരായ എം.ബല്‍രാജ്, ടി.വി.അജയകുമാര്‍, സി.കെ.വത്സലന്‍, എച്ച്.ആര്.ശ്രീധരന്, എച്ച്.ആര്.സുകന്യ, വിജയാമുകുന്ദ് എന്നിവരെ ആറ് ദിവസത്തേക്ക് സസ്പെന്റ് ചെയ്തതായി ചെയര്മാന് പ്രഖ്യാപിച്ചു.
കൗണ്‍സില്‍ യോഗത്തില്‍ ബിജെപി അംഗങ്ങളെ അക്രമിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: