മുംബൈ: മര്യാദയോടെ പെരുമാറത്ത പക്ഷം മഹാരാഷ്‌ട്ര മുഖ്യമന്ത്രി പദവിയില്‍ നിന്ന് ഉദ്ധവ് താക്കറെ രാജിവയ്‌ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് യശ്വന്ത് റാവു ഗഡക്. മഹാരാഷ്‌ട്രയിലെ മഹാസഖ്യത്തില്‍ വിള്ളലുണ്ടെന്ന വ്യക്തമായ സൂചനയാണ് കോണ്‍ഗ്രസ് മുന്‍ എം.പി യശ്വന്ത് റാവു ഗഡക്കിന്റെ മുന്നറിയിപ്പിലൂടെ മറനീക്കി പുറത്ത് വന്നിരിക്കുന്നത്.
ഉദ്ധവ് താക്കറേയ്‌ക്ക് ഒരു രാഷ്‌ട്രീയക്കാരനേക്കാള്‍ കലാകാരന്റെ മനോഭാവമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മന്ത്രിസഭാ വികസനത്തിന് പിന്നാലെ നടന്ന വകുപ്പ് വിതരണത്തില്‍, അഹമ്മദ് നഗര്‍ സീറ്റില്‍ നിന്നും മൂന്ന് തവണ വിജയിച്ച യശ്വന്ത് റാവു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. യശ്വന്ത് റാവുവിനെ കൂടാതെ നിരവധി നേതാക്കള്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു.
















