തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ വ്യാജപ്രചാരണത്തിന് ശക്തികൂട്ടാന്‍ മുസ്ലിം മതതീവ്രവാദ ഗ്രൂപ്പുകളുടെ വ്യാജ വീഡിയോ പ്രചാരണവും. നിയമം സംബന്ധിച്ചു ബോധവ്തരണം നടത്താന്‍ ദേശീയ തലത്തില്‍ ബിജെപി തീരുമാനിക്കുകയും പരിപാടി ആരംഭിക്കുകയും ചെയ്തിരുന്നു. വീടുകളിലെത്തി നിയമത്തിന്റെ യഥാര്‍ത്ഥ വശങ്ങള് അറിയിച്ചുള്ള ബോധവത്കരണമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. തൃശൂരില്‍ നിന്നും സംഘികള്‍ക്ക് കിട്ടിയ മുട്ടന്‍ പണി, വീട്ടില്‍ നിന്നു ഇറക്കി ഓടിക്കുന്ന ദയനീയ കാഴ്ച എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ. വീട്ടിലെ ഒരു കുട്ടി ചിത്രീകരിക്കുന്ന തരത്തിലായിരുന്നു വീഡിയോ. സതീഷേട്ടന് വന്നു, എന്നു കുട്ടി വിളിച്ചു പറയുന്നതോടെയാണു വീഡിയോ തുടങ്ങുന്നത്.
പിന്നീട് നെറ്റിയില്‍ കുറിയും കൈയില്‍ ചരടും ധരിച്ച നാലു ചെറുപ്പക്കാര്‍ വീട്ടില്‍ കയറിവരുന്നതും ഇരിക്കുന്നതും വീട്ടിലെ ഗൃഹനാഥനായ സുഹൃത്തിനോട് സംസാരിക്കുന്നതുമാണ് ദൃശ്യങ്ങള്‍. സിഎഎയെ പറ്റി സംസാരിക്കാനാണ് വന്നതെന്നു പറയുമ്പോള്‍ വീട്ടിലെ യുവാവ് വന്ന സംഘത്തെ നിര്‍ബന്ധപൂര്‍വം മടക്കി അയക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിക ഗ്രൂപ്പുകളില്‍ സജീവമായി പ്രചരിക്കുകയും ചെയ്തു. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ഇതു പോപ്പുലര്‍ ഫ്രണ്ടുകാര്‍ വ്യാജമായി ചിത്രീകരിച്ചതാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി. ബിജെപിക്കാരനായ സതീശനായി അഭിനയിച്ചത് പോപ്പുര്‍ ഫ്രണ്ടുകാരനായ ഹസന് കേച്ചേരിയായിരുന്നു. ഇയാളുടെ ഫേസ്ബുക്ക് വ്യാജ അക്കൗണ്ടും സോഷ്യല്‍ മീഡിയ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ചില ഗ്രൂപ്പുകള്‍ വ്യാജ വീഡിയോ പിന്‍വലിക്കുകയും ചെയ്തു. സിഎഎ നിയമത്തിനെതിരേ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകള്‍ നടത്തുന്ന വ്യാജപ്രചാരണത്തിന്റെ പുതിയ ഉദാഹാരണം കൂടിയാണ് വീഡിയോ. വീഡിയെയ്ക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: