പന്തളം: ഭക്തരുടെ നെഞ്ചില്‍ തീ കോരിയിട്ടവര്ക്ക് എതിരായുള്ള ശുഭകരമായ ഉത്തരവ് കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതായി പന്തളം കൊട്ടാര നിര്‍വ്വാഹക സംഘം പ്രസിഡന്റ് ശശികുമാര്‍ വര്‍മ്മ. ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണ്. ബോര്‍ഡിന്റെ നിലപാട് മാറ്റം തെറ്റ് പറ്റിയെന്ന തിരിച്ചറിവിലാണെന്നും ശശികുമാര്‍ വര്‍മ്മ കൂട്ടിച്ചേര്‍ത്തു.
ഇതിനുപിന്നാലെ ശബരിമല യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഹര്‍ജിയും ഒമ്പതംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വ്യക്തമാക്കി. പകരം, പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന അഞ്ചംഗ ബഞ്ച് വിശാലബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട ഏഴ് നിര്‍ണായക ചോദ്യങ്ങള്‍ മാത്രമാണ് പരിഗണിക്കുകയെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു. വാദങ്ങള്‍ രൂപീകരിക്കാനും വാദികളാരെന്ന് തീരുമാനിക്കാനും കക്ഷികളോട് യോഗം ചേരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിന് മൂന്നാഴ്ചത്തെ സമയവും നല്കി. ഈ മാസം 17ന് കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതിന്റെ ഏകോപനച്ചുമതല സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന അഭിഭാഷകര്‍ക്ക് നല്‍കുകയും ചെയ്തു.
ശബരിമല മാത്രമായിരിക്കില്ല ഒമ്പതംഗ ബഞ്ച് പരിഗണിക്കുക എന്ന് വീണ്ടും ഇന്നത്തെ നടപടികളിലൂടെ സുപ്രീംകോടതി വ്യക്തമാക്കുന്നു. ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാകില്ല ഈ ബഞ്ചിന്റെ പരിധി. വിശാലമായ അര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് മുസ്ലിം പള്ളികളില്‍ കയറാനുള്ള അവകാശം, മതം മാറി വിവാഹം ചെയ്ത പാഴ്സി വനിതകള്‍ക്ക് പ്രാര്‍ത്ഥന നടത്താനുള്ള അവകാശം, പെണ്‍കുട്ടികള്‍ക്ക് മേല്‍ നടത്തുന്ന ചേലാകര്‍മ്മം പോലുള്ള ആചാരങ്ങള്‍ അങ്ങനെ, അവകാശങ്ങള്‍ ഹനിക്കുന്നു എന്ന് പറയുന്ന എല്ലാ മതാചാരങ്ങളും പരിശോധിക്കാനും അവയ്ക്ക് എത്രത്തോളം ഭരണഘടനാപരമായി സാധുതയുണ്ടെന്ന് വിശകലനം ചെയ്യാനും ഒമ്പതംഗ ബഞ്ച് ശ്രമിക്കും. അതിനാലാണ് ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ മാത്രമായി പരിഗണിക്കില്ലെന്ന് കോടതി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: