ചെന്നൈ: ഹിന്ദു എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജിയാണെന്നും ഇത്തരക്കാരെ സഹായിക്കാന്‍ കഴിയില്ലെന്നും ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. സര്‍വധര്‍മ സമഭാവന ഇന്ത്യക്കാരുടെ രക്തത്തിലുണ്ടെന്നും ഉപരാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു. ചെന്നൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ഉപരാഷ്‌ട്രപതിയുടെ പരാമര്‍ശം.
മതനിരപേക്ഷത എന്നത് ഒരു വിശ്വാസത്തെ അവഹേളിക്കലോ പ്രീണിപ്പിക്കലോ അല്ല. സര്‍വധര്‍മ സമഭാവന ഇന്ത്യക്കാരുടെ രക്തത്തിലുള്ളതാണ്. അത് നമ്മുടെ സംസ്‌കാരത്തിന്റെയും ഭാഗമാണ്. പൗരത്വ ഭേദഗതി നിയമം പീഡിപ്പിക്കപ്പെടുന്നവരെ സ്വീകരിക്കാനും സംരക്ഷിക്കാനുമാണ്. അല്ലാതെ ആരുടെയും പൗരത്വം എടുത്തുകളയാനല്ലെന്നും അദേഹം പറഞ്ഞു.
















