ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ മതമൗലിക വാദികള്‍ തടഞ്ഞു. തരൂര്‍ ഹിന്ദുവാണെന്നും മുസ്ലീം വിരുദ്ധനാണെന്നും ആരോപിച്ചാണ് തീവ്രമുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞത്. വിദ്യാര്‍ത്ഥികളുടെ ഒരു സംഘം ശശി തരൂര്‍ എംപിയുടെ വാഹനം തടയാന്‍ ശ്രമിക്കുകയായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ശശി തരൂരിനെ ആക്രമിക്കാന്‍ ഇവര്‍ ശ്രമിച്ചത്. സംഘാടകര്‍ തടഞ്ഞിട്ടും പ്രതിഷേധക്കാര്‍ കാറില്‍ ഇടിച്ചു.
ശശി തരൂര്‍ ഇസ്ലാം വിരുദ്ധനാണെന്നാണെന്ന് അക്രമികള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ശശി തരൂര്‍ എംപിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: