ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പുല്‍വാമയിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനെ സുരക്ഷാ സേന വധിച്ചു. നവീദ് ഖാന്‍ എന്ന ഭീകരനെയാണ് സുരക്ഷാ സേന വധിച്ചത്. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് ഒരു ഭീകരന്‍ ഒളിച്ചിരിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേനയുടെ തെരച്ചിലിലാണ് ഏറ്റുമുട്ടല്‍.
ജമ്മു കശ്മീര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും 42 രാഷ്‌ട്രീയ റൈഫിള്‍സും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ദക്ഷിണ കശ്മീരിലെ ഗുല്‍ഷന്‍പൊരയിലാണ് ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആദ്യം ആരംഭിച്ചത്. കൂടാതെ നവീദ് ഖാന് പുറമെ മറ്റൊരു ഭീകരനേയും സുരക്ഷാ സേന വധിച്ചതായിയും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
















