കോട്ട: പാകിസ്ഥാനില്‍ നിന്ന് പാലായനം ചെയ്ത് ഇന്ത്യയിലെത്തിയ അഞ്ച് ഹിന്ദുക്കള്‍ക്ക് പൗരത്വം നല്കി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ശിക്കര്‍പുര്‍ ഗ്രാമത്തില്‍ നിന്ന് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ കോട്ടയിലെത്തിയ അഞ്ച് പേര്‍ക്കാണ് ഇന്ത്യ പൗരത്വം നല്‍കിയിരിക്കുന്നത്.
രേഖാ ബേജ്വാനി, സോനം കുമാരി, മുസ്കാന്, സന്ദീപ് കുമാര്‍, സുദാമന് എന്നിവര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. ജനുവരി പത്താം തീയതി പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടു മുന്‍പായിരുന്നു പൗരത്വം നല്‍കിയത്. വളരെ വലിയ ചടങ്ങുകള്‍ക്കൊപ്പം ഹാരമിട്ട് ആഘോഷിച്ചാണ് ഇവര്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത്.
കവിഞ്ഞ ആറു വര്‍ഷങ്ങളിലായി പാകിസ്ഥാന്,ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ മൂന്ന് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നെത്തിയ നാലായിരത്തോളം അഭയാര്‍ഥികള്‍ക്കാണ് ഭാരതം പൗരത്വം നല്‍കിയത്. ഡിസംബര്‍ 30ന് പാകിസ്താനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ പൗരത്വ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. പൗരത്വ ഭേദഗതിനിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നായി അഞ്ചു ലക്ഷത്തിലധികം കത്തുകളാണ് ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: