ന്യൂദല്‍ഹി : ജെഎന്‍യു വിഷയത്തിലടക്കം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ മാപ്പ് പറച്ചില്‍ പുറത്ത്. മുന്‍ എന്‍ഡിടിവി, സിഎന്‍എന്‍-ന്യൂസ് 18 പത്രപ്രവര്‍ത്തകനാണ് രാജ്ദീപ് സര്‍ദേശായി. സൊഹ്‌റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഹൈദരാബാദിലെ മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതിയില്‍ അദ്ദേഹത്തിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ രാജ്ദീപ് സര്‍ദേശായി അടക്കമുള്ളവര്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ രാജീവ് ത്രിവേദിയോട് നിരുപാധികം മാപ്പ് അറിയിക്കുകയായിരുന്നു. ഹൈദരാബാദിലെ മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട സത്യവാങമൂലവും ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ രേഖകള്‍ അടക്കം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സോഷ്യല്‍ മീഡിയയില്‍ അലോക് ഭട്ട് എന്ന വ്യക്തി പോസ്റ്റ് ചെയ്തതോടെയാണ് മാപ്പ് പറച്ചില്‍ പുറത്തായത്. രാജ്ദീപ് സര്‍ദേശായി നയിച്ചിരുന്ന ചാനല്‍ 2007ല്‍ ജെഎന്‍യുവില്‍ എബിവിപി കലാപത്തിന് ആഹ്വാനം നല്‍കിയതായി വ്യാജ വാര്‍ത്ത പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന അക്രമങ്ങളിലും ഇടത്-ജിഹാദി പ്രവര്‍ത്തകര്‍ക്ക് അനുകൂല നിലപാടാണ് രാജ്ദീപ് സര്‍ദേശായി സ്വീകരിച്ചത്.
















