ബെംഗളൂരു: ദേശീയ പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ കോണ്‍ഗ്രസ്സും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും നടത്തുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്ന് പ്രശസ്ത കന്നഡ എഴുത്തുകാരന് പത്മശ്രീ എസ്.എല്‍. ഭൈരപ്പ. മൈസൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയത്തില്‍ പ്രതിപക്ഷ കക്ഷികള്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ നയമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ഇടയില്‍ ബ്രിട്ടീഷുകാര്‍ വിള്ളലുണ്ടാക്കിയിരുന്നു. ബ്രിട്ടീഷ് നയം തുടര്‍ന്ന ജവഹര്‍ലാല്‍ നെഹ്റു ഹിന്ദുക്കളെ ജാതീയമായി ഭിന്നിപ്പിക്കാനും മുസ്ലിം വോട്ട് ഏകീകരിക്കാനും ശ്രമിച്ചു.
കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് ആസാമിലേക്കുള്ള അനധികൃത കുടിയേറ്റത്തെ കോണ്‍ഗ്രസ് അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ബംഗ്ലാദേശ് രൂപീകരണത്തിന് ശേഷവും ഇതു തുടര്‍ന്നു. 23 വര്‍ഷം ഇടതു പാ
ര്‍ട്ടികള്‍ ബംഗാള്‍ ഭരിച്ചപ്പോള്‍ സംസ്ഥാനത്തേക്കുള്ള അനധികൃത കുടിയേറ്റം അനുവദിച്ചു. അതിനാല്‍, നിയമം കോണ്‍ഗ്രസ്സിനെയും ഇടതുപക്ഷത്തെയും ആശങ്കയിലാക്കുന്നു. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന കലാപത്തിന് ഉത്തരവാദികള്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവുമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ ആവശ്യമാണ്. ജെഎന്‍യുവിലെ സമരചരിത്രം ഇടതുപക്ഷത്തെ സഹായിക്കുന്നു. വിദ്യാര്‍ഥികളെ വഴിതെറ്റിക്കുകയാണ് ചിലര്‍. എല്ലാ സര്‍വകലാശാലകളിലും ഇടത് പ്രത്യയശാസ്ത്രത്തെ വിശദീകരിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ഥികളുണ്ട്. ഇവരാണ് എല്ലായിടത്തും സമരത്തില്‍ ഏര്‍പ്പെടുന്നത്.
പഠനം മെച്ചപ്പടുത്തേണ്ട സൗകര്യങ്ങളെ കുറിച്ചാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടേണ്ടത്. അല്ലാതെ രാഷ്ട്രീയ സമരത്തില്‍ ഏര്പ്പെടുകയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത കന്നഡ സാഹിത്യകാരന് പ്രധാന് ഗുരുദത്തും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: