ന്യൂദല്‍ഹി : ഇന്ത്യയില്‍ മത പരിവര്‍ത്തനം നടത്തുന്നതിനായി വിദേശത്തു നിന്നും ഫണ്ട് ഒഴുക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രഹ്മണ്യന് സ്വാമി. രാജ്യത്തെ ഹന്ദു ഭൂരിപക്ഷം നിലനില്‍ക്കുന്നത് ഉറപ്പ് വരുത്തേണ്ടതിനുള്ള നടപടി സ്വീകരിക്കണമെന്നം അദ്ദേഹം അറിയിച്ചു.
മത പരിവര്‍ത്തനത്തിന് ജില്ലാ കളക്ടറുടെ അനുമതി വേണമെന്ന പാന്‍- ഇന്ത്യ സ്വകാര്യ ബില്‍ പാര്‍ലമെന്റില്‍ താന്‍ അവതരിപ്പിക്കുമെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. തമിഴ്നാട് ഉള്‍പ്പടെ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായി മത പരിവര്‍ത്തനം നടക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും വിദേശത്തു നിന്നാണ് ഫണ്ട് വന്നിരിക്കുന്നത്. ഇസ്ലാമിലേക്ക് മാറിയാല്‍ ജനങ്ങള്‍ക്ക് സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് മത പരിവര്‍ത്തനത്തിന് ഇവരെ വിധേയരാക്കുന്നത്.
രാജ്യത്ത് ഇത്തരത്തില്‍ നടക്കുന്ന മത പരിവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നതായും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. ഇതിനായി രാജ്യത്തേയ്ക്ക് പണം ഒഴുക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്താനും ബന്ധപ്പട്ട ജില്ലാ അധികാരികളെ ചുമതലപ്പെടുത്തണമെന്നും സുബ്രഹ്മണ്യന് സ്വാമി അറിയിച്ചു.
്അതേസമയം മത പരിവര്‍ത്തനത്തിന് ജില്ലാ അധികാരികളില്‍ നിന്നും അനുമതി വാങ്ങേണ്ട വിധത്തിലുള്ള നിയമം ചില സംസ്ഥാനങ്ങളില്‍ ഇതനോടകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. മധ്യപ്രദേശ്, ഒഡീഷ, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഇത് രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ താന്‍ അഭ്യര്‍ത്ഥിക്കുന്നതാണ്. ബഡ്ജറ്റ് സെഷനുശേഷം ഇക്കാര്യം താന്‍ പാര്‍ലമെന്റില്‍ അറിയിക്കുമെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് സ്വയം തിരിച്ചറിയണം. നാം പുരാതന ഹിന്ദു നാഗരികതയല്ലെന്നും ഞങ്ങള്‍ ഒരു പുതിയ രാജ്യമാണെന്നും വിശ്വസിക്കണമെന്ന് ലോകം മുഴുവന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഒരു പുതിയ രാജ്യമല്ല. ഞങ്ങള്‍ ഒരു പുതിയ റിപ്പബ്ലിക്കാണ്. ഞങ്ങളുടെ ദേശീയ സ്വത്വം ഒന്നുതന്നെയാണ്, ഞങ്ങള്‍ സാംസ്കാരികമായി ഒരു ജനതയാണെന്നും അദ്ദേഹം അറിയിച്ചു. ആംഗ്ലോ സാക്സണ്‍, പ്രൊട്ടസ്റ്റന്റ്, ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകള്‍ തുടങ്ങിയവര്‍ ഒത്തൊരുമിച്ച ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. ബ്രിട്ടന്റെ ഐഡന്റിറ്റി എന്താണെന്ന് ചോദിച്ചാല്‍ ക്രിസ്ത്യന്‍ രാജ്യമാണെന്ന് പ്രധാനമന്ത്രി നിസ്സംശയം പറയും. അതുപോലെ ഇന്ത്യയുടെ യഥാര്‍ത്ഥ ചരിത്രം എന്തെന്ന് നമ്മളും മനസ്സിലാക്കണം. യുനെസ്കോ പട്ടികയില്‍ ഉള്ള 46 പൈതൃക നാഗരികതകളില്‍ 45 എണ്ണവും അദൃശ്യമായിക്കഴിഞ്ഞു. ഇന്ത്യയില്‍ ഹിന്ദു വിഭാഗം ഇപ്പോഴും അവശേഷിക്കുന്നത് കൊണ്ടാണ് അത് നാമാവശേഷമാകാത്തത്. അതേസമയം നമ്മുടെ വേദ ഭാഷയായ സംസ്കൃതഭാഷയ്ക്ക് പ്രാധാന്യം നല്കി തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍ വേണ്ട നടപടിസ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: