കൊച്ചി : മണ്ണടിഞ്ഞ് കൊച്ചി മരട് ഫ്ളാറ്റ്. ഏറെ ആകാംക്ഷകള്‍ക്ക് ശേഷം ആല്‍ഫ സെറിന്ഫ്ളാറ്റും നിലം പൊത്തി. എച്ച്ടുഒ ഫ്ളാറ്റ് തകര്‍ന്ന് മിനിട്ടുകള്‍ക്ക് ശേഷം ആല്‍ഫ സെറിനില്‍ നിന്നും സൈറണ്‍ മുഴക്കുകയായിരുന്നു. മൂന്നു സൈറണും മുഴങ്ങിയ ശേഷം ആല്‍ഫ സെറിന്‍ ഫ്ളാറ്റ് സമുച്ചയത്തിലെ ഒരു കെട്ടിടം ആദ്യവും രണ്ടാമത്തേത് സെക്കന്‍ഡുകള്‍ക്ക് ശേഷവുമാണ് തകര്‍ത്തത്.
വിജയ് സ്റ്റീല്‍സാണ് ആല്‍ഫ ഫ്ളാറ്റ് സമുച്ചയം തകര്‍ത്തത്. മുന്‍ നിശ്ചയിച്ച പോലെ തന്നെ ചെരിഞ്ഞ് വീണ് കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നു. പുകപടലങ്ങള്‍ അന്തരീക്ഷത്തിലാകെ വ്യാപിച്ചു. കാഴ്ച മറിക്കും വിധം കട്ടിയിലുള്ള പുകപടലങ്ങള്‍ അന്തരീക്ഷത്തില്‍ ആകെ വ്യാപിക്കുകയും ചെയ്തു. അതേസമയം ആശങ്കയുണ്ടായിരുന്നത് പോലെ സമീപത്തെ കായലിലേക്കും പൊടിപടലങ്ങള്‍ വീണതായി റിപ്പോര്‍ട്ടുണ്ട്.
നേവിയുടെ ഹെലിക്കോപ്ടര്‍ നിരീക്ഷണം നടത്തിയ ശേഷമാണ് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ തുടങ്ങിയത്. നേവിയുടെ ഹെലിക്കോപ്ടര്‍ നിരീക്ഷണം നടത്തി പോകാന്‍ വൈകി. അതിനാല്‍ എച്ച്ടുഒ ഫ്ളാറ്റ് തകര്‍ക്കുന്നതിനുള്ള സൈറണ്‍ മുഴങ്ങാന്‍ വൈകിയിരുന്നു. എന്നാല്‍ എച്ച്ടുഒ തകര്‍ന്ന് മിനുട്ടുകള്‍ക്കുള്ളില്‍ ആല്‍ഫയില്‍ പൊളിക്കുന്നതിനുള്ള നടപടി ആരംഭിക്കുകയായിരുന്നു.
നിയന്ത്രിത സ്ഫോടനത്തില്‍ സുരക്ഷിതമായാണ് ഫ്ളാറ്റ് കെട്ടിടം തകര്‍ത്തത്. മുന്‍ നിശ്ചയിച്ചതില്‍ നിന്നും 15 മിനിറ്റിലേറെ വൈകിയാണ് കെട്ടിടം തകര്‍ത്തത്. കൃത്യം 11 മണിക്ക് തന്നെ ഫ്ളാറ്റ് കെട്ടിടം തകര്‍ക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്.
എന്നാല്‍ നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തിയ ഹെലികോപ്ടര്‍ പറന്നുപോകുന്നത് വരെ രണ്ടാം സൈറണ്‍ മുഴക്കിയില്ല. നാവികസേനയുടേതായിരുന്നു ഹെലികോപ്ടര്‍. അതിനാല്‍ തന്നെ നാവികസേനയുടെ അനുമതി ലഭിക്കണമായിരുന്നു. 11.06 നാണ് ഹെലികോപ്റ്റര്‍ മടങ്ങിപ്പോയത്. ഇതിന് ശേഷം 11.09 നാണ് രണ്ടാമത്തെ സൈറണ്‍ മുഴക്കിയത്.
രണ്ടാമത്തെ സൈറണ്‍ മുഴക്കിയതിന് ശേഷമാണ് ദേശീയ പാത ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം കൊടുത്തത്. 11.18 ന് മൂന്നാമത്തെ സൈറണ്‍ മുഴക്കിയ ശേഷമാണ് കെട്ടിടം തകര്‍ത്തത്. മുന്‍ നിശ്ചയിച്ചത് പോലെ കൃത്യം 10.30 ന് ആദ്യ സൈറണ്‍ മുഴങ്ങി.
11.18ന് അവസാന സൈറണ്‍ മുഴങ്ങിയ ശേഷം ഫ്ളാറ്റ് തകരുകയായിരുന്നു. പൊളിക്കുന്നതിന് മുന്നോടിയായി എച്ച്ടുഒ ഫ്ളാറ്റിന് മുന്നില്‍ പൂജകളും നടന്നു. പൊളിക്കുന്നതിനു മുന്നോടിയായി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു.
200 മീറ്റര്‍ ചുറ്റളവില്‍ 10 ആക്സിലറോമീറ്ററുകളും 21 ജിയോ ഫോണുകളും സ്ഥാപിച്ചശേഷമാണ് നടപടി ആരംഭിച്ചത്. മരട് നഗര സഭ ഓഫീസില്‍ ക്രമീകരിക്കുന്ന പ്രത്യേക കണ്ട്രോള് റൂമില്‍ നിന്നായിരിക്കും ഇന്നത്തെ സ്ഫോടനം നിയന്ത്രിച്ചത്. ഇതിന്റെ ഒരുക്കങ്ങള്‍ മരട് നഗരസഭയിലും സജ്ജീകരിച്ചിരുന്നു.
കെട്ടിടം പൊളിക്കുന്നത് പൂര്‍ത്തിയായതോടെ ഇനി സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സ്ട്രക്ച്ചറല്‍ എഞ്ചിനിയേഴ്സിന്റെ സംഘം പരിശോധന നടത്തും. ഉഗ്രസ്ഫോടനം, സമീപത്തെ കെട്ടിടങ്ങളില്‍ ഏതെങ്കിലും രീതിയിലുള്ള വിള്ളലോ കേടുപാടുകളോ ഉണ്ടാക്കിയിട്ടുണ്ടോയെന്നാണ് പരിശോധന നടത്തുക. ആദ്യത്തെ ഫ്ളാറ്റ് ഹോളിഫെയ്ത്ത് എച്ച്ടുഒ വിന്റെ സ്ഫോടനം അഞ്ച് സെക്കന്‍ഡിലാണ് പൂര്‍ത്തിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: