കൊച്ചി : മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ നിമിഷങ്ങള്‍ മാത്രം. പൊളിക്കുന്നതിന് മുന്നോടിയായി എച്ച്ടുഒ ഫ്ളാറ്റിന് മുന്നില്‍ പൂജകളും നടന്നു.നേവിയുടെ ഹെലിക്കോപ്ടര്‍ നിരീക്ഷണം നടത്തി പോകാന്‍ വൈകി. അതിനാല്‍ സൈറണ്‍ മുഴങ്ങാന്‍ വൈകുന്നുണ്ട്.
ആദ്യ സ്ഫോടനം 11ന് എച്ച്ടുഒ. ഇരു ഫ്ളാറ്റുകളും പൊളിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്ന് സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. ഇതിനു മുന്നോടിയായി എച്ച്ടുഒ ഫ്ളാറ്റിന് മുന്നില്‍ പൂജയും ആരംഭിച്ചു.
ആല്‍ഫാ സെറീന് ചുറ്റുമുള്ള ജനങ്ങളെ ഒഴിപ്പിക്കല്‍ ആരംഭിച്ചു. അല്‍പ്പസമയത്തിനകം ഇവര്‍ വീടുകളില്‍ കയറി പരിശോധന നടത്തും. ആളുകളെ മാറ്റാനായി ബസുകള്‍ എര്‍പ്പാട് ചെയ്തിട്ടുണ്ട്. സ്ഫോടനം നടക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനം അളക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ചെന്നൈ ഐഐടിയില്‍ നിന്നുള്ളവര്‍ പറഞ്ഞു. 200 മീറ്റര്‍ ചുറ്റളവില്‍ 10 ആക്സിലറോമീറ്ററുകളും 21 ജിയോ ഫോണുകളും സ്ഥാപിച്ചു തുടങ്ങി.
രാവിലെ ആല്‍ഫ സെറീനില്‍ ഉദ്യോഗസ്ഥരെത്തി അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഡെറ്റനേറ്റര്‍ കേബിളുകളിലേക്കുള്ള കണകഷന്‍ നല്‍കുന്നതിനായാണ് ഇവര്‍ എത്തിയത്. വിജയ സ്റ്റീല്‍സ് ഉദ്യോഗസ്ഥരാണ് ഇവര്‍. മരട് നഗര സഭ ഓഫീസില്‍ ക്രമീകരിക്കുന്ന പ്രത്യേക കണ്ട്രോള് റൂമില്‍ നിന്നായിരിക്കും ഇന്നത്തെ സ്ഫോടനം നിയന്ത്രിക്കുക. ഇതിന്റെ ഒരുക്കങ്ങള്‍ മരട് നഗരസഭയിലും സജ്ജീകരിച്ചിട്ടുണ്ട്.
മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ് പൊളിക്കുന്നതില്‍ 100 ശതമാനം ആത്മവിശ്വാസമെന്ന് എഡിഫൈസ് എംഡി ഉത്കര്‍ഷ് മേത്ത. കെട്ടിട അവശിഷ്ടങ്ങള്‍ ചിതറി തെറിക്കില്ലെന്നും ഉത്കര്‍ഷ് മേത്ത പറഞ്ഞു. മരടില്‍ ആദ്യം പൊളിക്കുന്ന ഫ്ളാറ്റാണിത്. അവസാന വട്ട പരിശോധനക്കായി എഡിഫൈസ് പ്രതിനിധികള്‍ ഹോളി ഫെയ്ത്ത് എച്ച്ടുഒയില്‍ എത്തിക്കഴിഞ്ഞു.
10:30 ഓടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും, എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്നും സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ അറിയിച്ചു. നാലു തവണ സൈറണ്‍ മുഴങ്ങും. പത്തരയ്ക്കാണ് ആദ്യ സൈറണ്‍. ആദ്യസ്ഫോടനം നടക്കുമ്പോഴുണ്ടാകുന്ന പൊടി ശമിപ്പിക്കാന്‍ അഗ്നിശമനസേന വെള്ളം തളിക്കും. തുടര്‍ന്ന് എഞ്ചിനിയര്‍മാരും സ്ഫോടനവിദഗ്ധരും സ്ഥലംസന്ദര്‍ശിച്ച് എല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കും. തുടര്‍ന്നാണ് അടുത്ത സ്ഫോടനത്തിന് അനുമതി നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: