ന്യൂദല്‍ഹി: താന്‍ ആരെയും ക്രൂരമായിഅക്രമിച്ചിട്ടില്ലെന്നും തന്റെ കൈയ്യില്‍ എല്ലാത്തിനും തെളിവുണ്ടെന്നും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്. ദല്‍ഹി പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇരവാദവുമായി ഐഷി രംഗത്തെത്തിയിരിക്കുന്നത്. ആരൊക്കെയാണ് തന്നെ ആക്രമിച്ചതെന്നും എങ്ങനെയാണ് അക്രമം നടന്നതെന്നും അറിയാമെന്നും അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജെഎന്‍യുവില്‍ അക്രമം നടത്തിയത് ഐഷി ഘോഷിന്റെ നേതൃത്വത്തിലാണെന്ന് ഡല്‍ഹി പോലീസ് തെളിവുകള്‍ അടക്കം പുറത്തുവിട്ട് വ്യക്തമാക്കിയിരുന്നു. അക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ ചിത്രങ്ങളും വീഡിയോയും പോലീസ് പുറത്തുവിട്ടിരുന്നു. ഐഷി ഘോഷിന്റേയും മറ്റ് വിദ്യാര്‍ത്ഥി നേതാക്കളുടേയും ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ട കൂട്ടത്തിലുണ്ടായിരുന്നു.
പുതിയ രജിസ്ട്രേഷനില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ഥികളെ ഇടതു വിദ്യാര്‍ഥികള്‍ വ്യാപകമായി അക്രമിച്ചെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. കേസ് സംബന്ധിച്ചു മാധ്യമങ്ങളിലടക്കം തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളാണ് സംപ്രേഷണം ചെയ്തത്. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ കോളേജിലെ വിദ്യാര്‍ഥികളെ ഭീതിയിലാക്കാന്‍ വേണ്ടിയാണ് വ്യാപകമായി അക്രമം അഴിച്ചു വിട്ടത്. ഇവര്‍ തന്നെയാണ് മുഖംമൂടിയുമായി പെരിയാര്‍ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥികളെ ആക്രമിച്ചത്.
















