ന്യൂദല്‍ഹി: ജെഎന്‍യുവില്‍ തിങ്കളാഴ്ച ക്ളാസ്സുകള്‍ പുനരാരംഭിക്കും. എംഎച്ച്ആര്‍ഡി സെക്രട്ടറി ജെഎന്‍യുവിലെ സമരക്കാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം. എന്നാല്‍ വിസിയെ മാറ്റണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായ മാനവ വിഭവശേഷി വകുപ്പ് സെക്രട്ടറി അംഗീകരിച്ചില്ല. എന്നാല്‍ ഫീസ് വര്‍ധനവ് പിന്‍വലിക്കാം എന്ന് ഉറപ്പ് നല്കി. എബിവിപി നടത്തിയ ചര്‍ച്ചയിലും ഫീസ് വര്‍ധനവ് പിന്‍വലിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.
ജെഎന്‍യുവിലെ സ്ഥിതികള്‍ വിലയിരുത്താന്‍ വിസിയുമായി നേരിട്ട് മാനവ വിഭവശേഷി വകുപ്പ് സെക്രട്ടറി അമിത് ഖേര ചര്‍ച്ച നടത്തിയിരുന്നു. ജെഎയുവിലെ നിലവിലെ സാഹചര്യത്തെ കുറിച്ച് അമിത് ഖേരയുമായി ചര്‍ച്ച നടത്തിയെന്നും തിങ്കളാഴ്ച മുതല്‍ ക്ളാസ്സ പഴയ രീതിയില്‍ പുനരാരംഭിക്കാനാണ് എടുത്ത തീരുമാനമെന്ന് ചര്‍ച്ചക്ക ശേഷം വിസി വിശദീകരിച്ചു. സെമസ്റ്റര്‍ രജിസ്റ്റ്രേഷന് തീയതി നീട്ടുന്ന കാര്യം പരിഗണയിലാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും നേരത്തേ തന്നെ വിസി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ അക്രമമുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ലായെന്നും അക്രമത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ പങ്കുതെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും വിസി നേരത്തേ വ്യകതമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: