ന്യൂദല്‍ഹി: ജെഎന്‍യുവില്‍ ഒരു കൂട്ടം വിദ്യാര്‍ഥികളുടെ സമരത്തിന് പിന്തുണയുമായി എത്തിയ ബോളിവുഡ് നടി ദീപിക പദുക്കോണിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ആ നടിക്ക് ആരുടേയും ഒപ്പം നില്ക്കാന് സ്വാതന്ത്ര്യമുണ്ട്. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, ആരെയാണ് അവര്‍ പിന്തുണച്ചതെന്ന് ഓര്‍ക്കണം. രാജ്യത്തെ കീറി മുറിക്കുമെന്ന് മുദ്രാവാദ്യം മുഴക്കുന്ന ടുക്ഡേ ടുക്ഡേ ഗ്യാങ്ങിനെയാണ് അവര്‍ പിന്തുണച്ചത്. രാജ്യത്തെ കാക്കുന്ന സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടപ്പോള്‍ ആഘോഷം സംഘടിപ്പിച്ചവര്ക്കൊപ്പമായിരുന്നു ആ നടി. ദല്‍ഹിയില്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച തിങ്ക് എജ്യു കോണ്‍ക്ലേവിലാണ് ദീപികക്കെതിരെ സ്മൃതി ഇറാനിയുടെ വിമര്‍ശനം.
2011ല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതുമുതല്‍ ദീപികയുടെ രാഷ്ട്രീയ ബന്ധം അവര്‍ വെളിപ്പെടുത്തിയതയാണ്. ജനം ഇപ്പോള്‍ അത്ഭുതപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇക്കാര്യം അറിയാത്തതു കൊണ്ടാണ്. അവരുടെ രാഷ്ട്രീയം വ്യക്തമാണ്. ധാരാളം ആരാധകരുള്ള ദീപിക അവരുടെ സ്ഥാനം തിരിച്ചറിയണമായിരുന്നുവെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ദീപികക്കെതിരെ ബിജെപി നേതാക്കള്‍ നേരത്തേ രംഗത്തെത്തി. പുതിയ സിനിമ ചപാക്കിന്റെ പ്രമോഷന് വേണ്ടിയാണ് ദീപിക ജെഎന്യുവിലെത്തിയതെന്നു വിവിധ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: