ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ വിവിധി പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വഴിയില്‍ തടയുമെന്ന് പ്രഖ്യാപിച്ച ചില ഇടതു ജിഹാദി സംഘടനകള്‍. സോഷ്യല്‍ മീഡിയ വഴിയാണ് ആഹ്വാനം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധമെന്നാണ് വിശദീകരണം. എന്നാല്‍, പ്രധാനമന്ത്രി തടയുക എന്ന അസാധ്യമായ കാര്യമാണെന്നും അത്തരം പ്രതിഷേധങ്ങള്‍ സ്വപ്നം കാണേണ്ടെന്നുമാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശ പ്രകാരം വിവിധ തലത്തിലുള്ള സുരക്ഷ കൊല്‍ക്കത്തയില്‍ സജ്ജമാക്കും. പ്രധാനമന്ത്രി സഞ്ചാരിക്കുന്ന പാതകള്‍ക്ക് ഇരുവശവും ഇതിനകം ബാരിക്കേഡുകളാല്‍ സുരക്ഷിതമാക്കിയിട്ടുണ്ട്. അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ ഹെലികോപ്റ്ററും സജ്ജമാക്കി.
സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന സര്‍ക്കാരിനും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. കുറഞ്ഞത് മൂന്ന് സംഘടനകളെങ്കിലും വിമാനത്താവളത്തില്‍ വലിയ തോതിലുള്ള ഒത്തുചേരലുകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. വ്യാഴാഴ്ച വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും മോദി പുറപ്പെടാന്‍ പോകുന്ന വിമാനത്താവളത്തിലെ റൂട്ട് സര്‍വേ നടത്തി. നാളെ വൈകിട്ടാണ് മോദി കൊല്‍ക്കത്തിയില്‍ എത്തുന്നത്.
കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150ാം വാര്‍ഷിക ആഘോഷമാണ് ഞായറാഴ്ച മോദി പങ്കെടുക്കുന്ന പ്രധാനപരിപാടി. മുഖ്യമന്ത്രി മമത ബാനര്‍ജിയും ചടങ്ങില്‍ അതിഥിയാണ്. എന്നാല്‍, ചടങ്ങില്‍ മമത പങ്കെടുക്കുമോ എന്നതു ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അക്രമം അഴിച്ചു വിടുന്ന രാഷ്ട്രീയ ദുഷ്ലാക്കുള്ള ചിലരാണ് ഇത്തരം ആഹ്വാനങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപണം. നാളെയാണ് മോദി കൊല്‍ക്കത്തയില്‍ എത്തുന്നത്.പശ്ചിമ ബംഗാളില്‍ സിഎഎ വലിയ രാഷ്ട്രീയ വിഷയമാക്കി ബിജെപി ഉയര്‍ത്തുന്നുണ്ട്. ഇത് സിപിഎമ്മിനിം തൃഅണൂലിനും വലിയ ഭീഷണിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: