തിരുവനന്തപുരം: ബജറ്റില്‍ വിലയിരുത്തിയ തുകയില്‍ പകുതി പോലും ചെലവഴിക്കാതെ സംസ്ഥാന സര്‍ക്കാര്‍. ബജറ്റില്‍ അടിയന്തിര പ്രാധാന്യം നല്കി വകയിരുത്തിയ ഫണ്ടാണ് ഇത്തരത്തില്‍ ചെലവഴിക്കാതിരുന്നത്. മൊത്തം വകയിരുത്തിയതിന്റെ 4.3 ശതമാനം മാത്രമാണ് ഇതില്‍ ചെലവഴിച്ചിട്ടുള്ളത്.
15 സുപ്രധാന അടിസ്ഥാന- സൗകര്യ വികസന പദ്ധതികള്‍ക്കായി കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ സര്‍ക്കാര്‍ വകയിരുത്തിയത് 1643.3കോടി രൂപയാണ്. ഇതിലാകട്ടെ കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് 66.13കോടിയും കണ്ണൂര്‍ എയര്‍പോര്‍ട്ടിന് 4.82കോടിയും മാത്രമാണ് ചെലവഴിച്ചത്. സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം 1572.36 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കാതെ കിടക്കുന്നത്. 15 പദ്ധതികള്‍ക്കായി ഒരു ലക്ഷം രൂപ വീതമാണ് ടോക്കണ്‍ പ്രൊവിഷന്‍ ആയി ബഡ്ജറ്റില്‍ നീക്കിവച്ചത്. പദ്ധതിക്ക് ആവശ്യമായി വരുന്ന തുക മൊത്തമായി വകയിരുത്തിയ വിഹിതത്തില്‍ നിന്ന് പദ്ധതിപ്രവര്‍ത്തനത്തിന്റെ പുരോഗതിയനുസരിച്ച് അധികാരപ്പെടുത്തി നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.
കൂടാതെ വന്‍കിട പദ്ധതികള്‍ക്കായി നീക്കിവച്ച ഫണ്ടിന്റെ നിയന്ത്രണവും വിനിയോഗവും ആസൂത്രണ- സാമ്പത്തിക കാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതലയിലാണ്. ഇവയില്‍ പലതും അവശ്യമായ ഫണ്ട് നല്‍കാതെ കെട്ടിക്കിടക്കുകയാണ്. എന്നാല്‍ സംസ്ഥാനത്തെ 15 വന്‍കിട പദ്ധതികളില്‍ പതിമൂന്നും മുന്‍കാലങ്ങളില്‍ തുടര്‍ന്നു വരുന്നതാണ്. പുതിയതായി രണ്ടെണ്ണം മാത്രമാണ് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: