പൂനെ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം വെള്ളിയാഴ്ച പൂനെയില്‍ നടക്കും. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയും സംഘവും ഇറങ്ങുക. മറുഭാഗത്ത് പരമ്പരയില്‍ 01ന് പിന്നിലുള്ള ലങ്കയ്ക്കു ജയത്തില്‍ കുറഞ്ഞതൊന്നും ആശ്വാസം നല്‍കില്ല. അതേ സമയം മലയാളി താരം സഞ്ജു സാംസണിന് അടുത്ത കളിയിലും കാഴ്ചക്കാരനാകേണ്ടിവരും.
ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ഏഴു വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ബൗളര്‍മാരുടെ മികച്ച പ്രകടനമായിരുന്നു ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന ആദ്യ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു. കൂടാതെ ഈ മല്‍സരവും നഷ്ടമാവുകയാണെങ്കില്‍ സഞ്ജുവിന് കാഴ്ചക്കാരനാവേണ്ടി വന്ന തുടര്‍ച്ചയായ മൂന്നാമത്തെ പരമ്പരയും എട്ടാമത്തെ കളിയുമായിരിക്കും ഇത്. ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേയുള്ള തൊട്ടുമുമ്പത്തെ ടി20 പരമ്പരകളിലും സഞ്ജു ടീമിന് പുറത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: