കരുനാഗപ്പള്ളി: നിർത്തി ഇട്ടിരുന്ന ബസിനു പിറകിൽ ഗ്യാസ് ടാങ്കർ ഇടിച്ചു. ഇന്നു രാവിലെ ആറ് മണിക്കാണ് അപകടം. വളളിക്കാവിൽ നിന്നും കൊല്ലത്തേക്കുപോയ കെഎസ്‌ആർടിസി ബസ് പുത്തൻതെരു സ്റ്റോപ്പിൽ നിർത്തി ഇട്ടിരുന്നപ്പോൾ പിറകിൽ ഗ്യാസുമായി വന്ന ടാങ്കർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിന്റെ ഡ്രൈവറും കണ്ടക്ടറുമുൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. ഇവരെ കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടാങ്കറിലെ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് വില ഇരുത്തൽ. ബാംഗ്ലൂരിൽ നിന്നും കൊല്ലം പാരിപ്പള്ളിയിലേക്ക് ഗ്യാസുമായി പോകുക ആയിരുന്നു ടാങ്കർ. ടാങ്കറിന് കേടുപാടു സംഭവിക്കാത്തത് വലിയ ദുരന്തം ഒഴിവാകുന്നതിന് കാരണമയി. ഭാഗീകമായി തകർന്ന ടാങ്കറിന്റെ ക്യാബിൻ മാറ്റിയതിനു ശേഷം പാരിപ്പള്ളിയിൽ നിന്നും എത്തിച്ച ക്യാബിൻ ഘടിപ്പിച്ച് ടാങ്കർ പാരിപ്പള്ളിയിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: